ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ഉത്തരവായി; ദിവസ വേതനക്കാര്‍ ഇനി മുതല്‍ കാഷ്വല്‍ തൊഴിലാളികള്‍

Thursday, 14 December 2017 10:10 AM By KJ KERALA STAFF

സംസ്ഥാന കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളെ അതത് ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും ജോലി ചെയ്ത ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കാനും ഉത്തരവുണ്ട്.

2017 ഡിസംബര്‍ 13 ന് പുറപ്പെടുവിച്ച സ.ഉ(കൈ)നം. 161/2017 കൃഷി ഉത്തരവ് പ്രകാരം കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കപ്പെട്ടവരെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഫാമുകളില്‍ നിയമിക്കപ്പെട്ടവരെയും അതത് ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തും.

എല്ലാ പുരുഷ കാഷ്വല്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തിയതിനുശേഷവും സ്ഥിരം പുരുഷ തൊഴിലാളികളുടെ ഒഴിവുകള്‍ ബാക്കിയുണ്ടെങ്കില്‍ സ്ഥിരം നിയമനം ലഭിക്കാത്ത സ്ത്രീ കാഷ്വല്‍ തൊഴിലാളികളെ അവര്‍ക്ക് സമ്മതമാണെങ്കില്‍ ബന്ധപ്പെട്ട ഫാം കൗണ്‍സിലിന്റെ അംഗീകാരത്തോടെ സ്ഥിരം നിയമനം നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇതേ മാനദണ്ഡം പുരുഷ തൊഴിലാളികളുടെ കാര്യത്തിലും ബാധകമാണ്. ഇക്കാര്യത്തില്‍ ഫാം കൗണ്‍സില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം ഏടുക്കേണ്ടതാണെന്നും കൃഷി വകുപ്പിനു കീഴിലെ ഫാമുകളില്‍ ചുരുങ്ങിയത് 30 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നും അവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് നിയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ നൂറുകണക്കിന് വരുന്ന ഫാം തൊഴിലാളികളുടെയും ഈ രംഗത്തെ ട്രേഡ് യൂണിയനുകളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അനേകം തൊഴിലാളികള്‍ക്ക് ഉത്തരവ് പ്രയോജനം ചെയ്യും.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.