1. News

പാലുൽപ്പന്നങ്ങളുടെ ജി.എസ് ടി കുറയ്ക്കണമെന്ന് കർഷകർ

വെണ്ണയ്ക്കും ,നെയ്ക്കും ഏർപ്പെടുത്തിയ ജി എസ് ടി (ചരക്കു സേവനനികുതി) കർഷകരെയും ,ക്ഷീരവ്യവസായത്തെയും ഒരു പോലെ ബാധിക്കുന്നതായി റിപ്പോർട്ട്.

KJ Staff
ghee

വെണ്ണയ്ക്കും ,നെയ്ക്കും ഏർപ്പെടുത്തിയ ജി എസ് ടി (ചരക്കു സേവനനികുതി) കർഷകരെയും ,ക്ഷീരവ്യവസായത്തെയും ഒരു പോലെ ബാധിക്കുന്നതായി റിപ്പോർട്ട്.ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്ന കർഷക ആവശ്യം ശക്തമാകുന്നു .നിലവിൽ 12 ശതമാനമാണ് ഈ പാലുല്പന്നങ്ങൾക്കു ചുമത്തിയിട്ടുള്ള നികുതി.ഉടൻ നിരക്ക് കുറച്ചില്ലെങ്കിൽ ക്ഷീരമേഖല പ്രതിസന്ധിയിലാവുമെന്ന് കർഷകർ മുന്നറിയിപ്പു നൽകിയിരിക്കുന്നു.

butter

12 ശതമാനം എന്ന ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 25 രൂപ എന്ന നിരക്കിലാണ് നെയ്യുടെ വില.ഇതോടെ വിൽപണിയിൽ വലിയ ഇടിവാണ് നേരിട്ടിരിക്കുന്നത്.രണ്ടു വർഷം മുമ്പു വരെ വിപണിയിൽ ഈ ഉൽപന്നങ്ങളുടെ ആവശ്യകത ഏറെയായിരുന്നു. ഇറക്കുമതി ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി വളരെ മോശമാണ് 30,000 കോടി രൂപ മൂല്യമുള്ള ഒരു ലക്ഷം ടൺ വെണ്ണയാണ് മഹാരാഷ്ട്ര ,ഗുജറാത്ത് ,കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ക്ഷീര ശാലകളുടെ കോൾഡ് സ്റ്റോറേജുകളിൽ കെട്ടി കിടക്കുന്നത്.


നെയ്യുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും ഉപഭോക്താക്കൾ ബദൽ എണ്ണകളിലേക്കും,അനാരോഗ്യകരമായ ഭക്ഷ്യ രീതിയിലേക്കും മാറി കൊണ്ടിരിക്കുകയാണെന്നും കർഷകർ അഭിപ്രായപ്പെടുന്നു .ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ജി,എസ് ടി 5 ശതമാനമാണ്.എന്നാൽ ആഭ്യന്തര വിപണിയിൽ നെയ്യുടെ ജി.എസ്.ടി 12 ശതമാനവുമാണ്.

English Summary: Farmers called to reduce GST of ghee and butter

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters