1. News

കര്‍ഷക സൗഹൃദമാക്കി  കൃഷി വകുപ്പിൻ്റെ  നവീകരിച്ച വെബ്‌സൈറ്റ് 

കർഷകരെ സഹായിക്കുന്നതിന് വേണ്ടിയും , അറിവുകള്‍ കൈമാറുന്നതിനും പങ്കുവെക്കുന്നതിനും സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും അറിയിപ്പുകള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനും ഇന്ന് ധാരാളം ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്.

KJ Staff
karshika Keralam
കർഷകരെ സഹായിക്കുന്നതിന് വേണ്ടിയും , അറിവുകള്‍ കൈമാറുന്നതിനും പങ്കുവെക്കുന്നതിനും സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും അറിയിപ്പുകള്‍  കര്‍ഷകരില്‍ എത്തിക്കുന്നതിനും ഇന്ന് ധാരാളം ഡിജിറ്റല്‍  സംവിധാനങ്ങള്‍ നിലവിലുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നിലവിലെ  വെബ്‌സൈറ്റ് നവീകരിച്ച്  കൂടുതല്‍ കര്‍ഷക  സൗഹൃദമാക്കി  കഴിഞ്ഞു.  www.keralaagriculture.gov.inwww.karshikakeralam.gov.in എന്നീ വിലാസങ്ങളില്‍ പുതുതായി ആരംഭിക്കുന്നത്. വെബ്‌സൈറ്റ് തൃശൂരില്‍ നടക്കുന്ന വൈഗയുടെ സമാപന ചടങ്ങില്‍ 30-ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു കര്‍ഷകര്‍ക്ക് സമര്‍പ്പിക്കും.

1)   ആഷ സോഫ്റ്റ് വെയര്‍ 
   

കര്‍ഷകര്‍ക്ക് അവരുടെ കൃഷി സ്ഥലത്തിനടുത്ത്  കാര്‍ഷിക യന്ത്രങ്ങള്‍ ലഭിക്കുന്നതിനും പരിശീലനം സിദ്ധിച്ച കൃഷി ടെക്‌നീഷ്യന്‍മാരുടെ സേവനം നല്‍കുന്നതിനുമായി  വിവിധ ജില്ലകളിലെ കസ്റ്റം ഹയറിംഗ് സെന്റര്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ , കാര്‍ഷിക കര്‍മ്മ സേന എന്നിവയെ സേന എന്നിവയെ ഒരു കുടക്കീഴിലാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ളതാണ് ആഷ (Automation System for Agro Services and Hiring Centre Activities) സോഫ്റ്റ് വെയര്‍ . (https://ASHA.kerala.gov.in).

2)   ഫാം മെക്കനൈസേഷന്‍ സിസ്റ്റം     

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഫാം മെക്കനൈസേഷന്‍ സിസ്റ്റം സോഫ്റ്റ് വെയര്‍. കര്‍ഷകര്‍ക്ക് പെര്‍മിറ്റും സബ്‌സിഡികളും ഓണ്‍ലൈന്‍ വഴി കര്‍ഷകര്‍ക്ക് പെര്‍മിറ്റും സബ്‌സിഡികളും ഓണ്‍ലൈന്‍ വഴി നല്‍കുന്നതിന് ഈ സിസ്റ്റം ഉപയോഗിക്കുന്നു. ( https://fms.kerala.gov.in/) എന്നതാണ് വിലാസം.
 

3) സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍
           

പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃഷി വകുപ്പിന് വേണ്ടി എന്‍.ഐ.സി. (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ) യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ ആണ് സ്മാര്‍ട്ട് (System for Monitoring Agriculture Relief Transactions (Natural Calamity Relief payment).
ഇത്  കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ഇത് കേരളത്തിൻ്റെ  കാര്‍ഷിക മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവുമെന്നും കൃഷിമന്ത്രി വി.  എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
English Summary: farmers friendly website

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds