1. News

ഒന്നര വര്‍ഷത്തേക്ക് രാജ്യം അടച്ചിടേണ്ടി വന്നാലും ഇന്ത്യക്ക് ആവശ്യത്തിലധികം ഭക്ഷ്യധാന്യമുണ്ടെന്ന് എഫ് സി ഐ

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡി.വി പ്രസാദ് പറഞ്ഞു.ഭ

Asha Sadasiv
food1

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡി.വി പ്രസാദ് പറഞ്ഞു.ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ഗോതമ്പിന്റെയും അരിയുടെയും ലഭ്യതയെ സംബന്ധിച്ചിടത്തോളം വിഷമിക്കേണ്ട ആവശ്യമില്ല. ഏപ്രില്‍ അവസാനത്തോടെ 100 മില്യന്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ വിവിധ വെയര്‍ഹൗസുകളില്‍ ഉണ്ടാകും. എന്നാല്‍ പ്രതിവര്‍ഷം 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ വരെ മാത്രമേ ആവശ്യമായിട്ടുള്ളൂ. 2019-20 കാലഘട്ടത്തില്‍ ഇന്ത്യ റെക്കോര്‍ഡ് ഉത്പ്പാദനമാണ് നടത്തിയതെന്നും 292 മില്യണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ ഉത്പ്പാദിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.

English Summary: FCI has enough stock of essential commodities if country has to lock down for a half years one and a half years

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds