Updated on: 4 December, 2020 11:19 PM IST
Fish, paddy farming

ആലപ്പുഴ: ജില്ലയിൽ ജലകൃഷി വികസന ഏജൻസി കേരള (അഡാക്ക്) ആയിരംതെങ്ങ് ഓഫീസ് മുഖേന നടപ്പാക്കുന്ന കൈപ്പാട് പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യനെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്തക്കളെ തിരഞ്ഞെടുക്കുന്നു. കർഷക, കർഷക തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ച് പേരിൽ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പകൾക്കോ സ്വയം സഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പിനും അഞ്ച് ഹെക്ടറിൽ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. Each selected group owns less than five hectares of farmland. It should be found in the lease system

പാട്ട വ്യവസ്ഥയിൽ അഞ്ച് വർഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കണം. അപേക്ഷഫോമുകൾ അഡാക്കിന്റെ ആയിരംതെങ്ങ് റീജിയണൽ എക്‌സിക്യൂട്ടിവിന്റെ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം അഡാക്ക് ആയിരംതെങ്ങ് റീജിയണല്‍ ഓഫീസിൽ ലഭിക്കണം. വിലാസം: റീജിയണൽ ഓഫീസ് (അഡാക്ക്), ഗവൺമെന്റ് ഫിഷ് ഫാം, ആയിരംതെങ്ങ്, ആലുംപീടിക പി.ഒ, പ്രയാർ, ഓച്ചിറ 690547, ഫോൺ 9495441142, 9495580801.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വയലാർ കാർഷിക കർമ്മ സേനയുടെ പച്ചക്കറി വിളവെടുപ്പ് നടത്തി

English Summary: Financial assistance for fish,paddy farming scheme at Pokkali yard
Published on: 20 August 2020, 01:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now