1. News

കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യനെല്‍കൃഷിക്ക് ധനസഹായം

ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യനെല്‍കൃഷി പദ്ധതി2015-19ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

KJ Staff

ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യനെല്‍കൃഷി പദ്ധതി2015-19ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ചുപേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ സ്വയംസഹായ സംഘങ്ങള്‍ക്കോ ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. 

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍ അഞ്ചുവര്‍ഷമെങ്കിലും കൃഷിസ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. പദ്ധതിപ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചുപിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 
അപേക്ഷാഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 15 വൈകീട്ട് അഞ്ച് മണിക്കകം എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ലഭിക്കും. വിലാസം റീജ്യണല്‍ എക്‌സിക്യൂട്ടീവ് അഡാക്ക്, കനാല്‍ റോഡ്, പെരുമാനൂര്‍ പി ഒ, കൊച്ചി 15. ഫോണ്‍: 04842665479.
English Summary: Financial aid for Pokkali-agriculture-fish farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds