സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറൻറ്   മഞ്ചേരിയില്‍ തുറന്നു

Thursday, 10 May 2018 03:43 PM By KJ KERALA STAFF
മഞ്ചേരി: സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറൻറ്  മഞ്ചേരിയില്‍ ആരംഭിച്ചു. മഞ്ചേരി മുട്ടിപ്പലത്ത്  സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാര്‍  റെസ്റ്റോറൻറ് ഉദ്ഘാടനം ചെയ്തു .പന്തല്ലൂര്‍ സ്വദശി സിജിയും ഭർത്താവ് ഷാജിയുമാണ്  റെസ്റ്റോറൻറ് ഉടമകൾ .കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മേളകളില്‍ ചക്കവിഭവങ്ങളുടെ പ്രദര്‍ശനവും വിപണന സാധ്യതകളും പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു സംരംഭത്തിന്  രൂപം കൊടുത്തതെന്ന് അവർ പറഞ്ഞു.ചക്ക കൊണ്ടുള്ള മുപ്പതിലധികം വിഭവങ്ങള്‍ ഇവർ വിളമ്പുന്നു. 

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചക്കക്ക് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ചക്ക ഉപയോഗിച്ചുള്ള കൂടുതല്‍ ഉത്പന്നങ്ങളുമായി നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. ഇതില്‍ ആദ്യത്തെ സംരഭമാണ് ചക്കവിഭവങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച്‌ കൊണ്ടുള്ള ഈ റസ്റ്റോറൻ്റെന്നും മന്ത്രി പറഞ്ഞു.
ചക്കയുടെ ഔഷധമൂല്യം കൂടി കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണേന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തോടൊപ്പം ചക്ക വിഭവങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ പ്രചരിപ്പിക്കാൻ സര്‍ക്കാര്‍ നപടിയെടുക്കുന്നുണ്ട്.ഓഡ്‌സിനേക്കള്‍ പോഷകസമ്പുഷ്ടമാണ് ചക്ക. ഹരിതകേരളം മിഷൻ്റെ ഭാഗമായി ഇരുപതിനം ഫലവൃക്ഷത്തൈകള്‍ അടുത്ത അധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അടുത്തതായി ചക്കയോടൊപ്പം മാങ്ങയും ഇതുപോലെ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു.

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എ…

December 15, 2018

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു കൊച്ചി: പുഞ്ചക്കുഴി തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി ' നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം സഫലമാകുന്നു. ഇനി കൃഷിക്കാവശ്യ മായ വെള്ളം ലഭിക്കുമെന്നതിനാൽ കർഷകർക്കും ആശ്വാസമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്…

December 15, 2018

പ്രളയദുരന്തം ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും

പ്രളയദുരന്തം ബാധിച്ച  കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും ളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയ…

December 15, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.