1. News

സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദം: കോട്ടയത്ത് ബാങ്കുകൾ വായ്പ്പ നൽകിയത് 5978 കോടി

1899 കോടി രൂപ കാർഷിക മേഖലയ്ക്കും 1534 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും (എം. എസ്.എം.ഇ), 251 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹനവായ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതരവിഭാഗത്തിൽ 2294 കോടി രൂപയും വിതരണം ചെയ്തു.

Saranya Sasidharan
First quarter of the financial year: Kottayam banks disbursed Rs 5978 crore
First quarter of the financial year: Kottayam banks disbursed Rs 5978 crore

കോട്ടയം ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിൽ കോട്ടയം ജില്ലയിൽ 5978 കോടി രൂപ വിവിധ ബാങ്കുകൾ വായ്പ നൽകി. ജൂൺ 30ന് അവസാനിച്ച ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

1899 കോടി രൂപ കാർഷിക മേഖലയ്ക്കും 1534 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും (എം. എസ്.എം.ഇ), 251 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹനവായ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതരവിഭാഗത്തിൽ 2294 കോടി രൂപയും വിതരണം ചെയ്തു. വിതരണം ചെയ്ത വായ്പയിൽ 3684 കോടി രൂപയും മുൻഗണനാവിഭാഗത്തിനാണ്. കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 29586 കോടിയും, നിക്ഷേപ നീക്കിയിരിപ്പ് 57123 കോടിയുമാണെന്ന് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയുള്ള എം.എസ്.എം.ഇ. വായ്പയ്ക്കായി ആളുകൾ അപേക്ഷിക്കുമ്പോൾ പദ്ധതികൾ പ്രായോഗികമല്ല എന്ന് ഒറ്റവാക്കിൽ പറഞ്ഞുകൊണ്ടു നിഷേധിക്കുന്ന പ്രവണത ബാങ്കുകൾ തുടരരുത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. ബാങ്കിങ് അവലോകനയോഗത്തിൽ എല്ലാ ബാങ്കുകളുടേയും ഉത്തരവാദിത്തപ്പെട്ട പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നും അല്ലാത്തവരോടു വിശദീകരണം തേടണമെന്നും എം.പി. ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിരിക്കുന്ന വിവിധ വായ്പ- സാമൂഹികക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉപഭോക്താകളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നു എന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും എം.പി. നിർദേശിച്ചു.

സബ് കളക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷത വഹിച്ച യോഗത്തിൽ, എസ്.ബി.ഐ കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ, ആർ.ബി.ഐ ലീഡ് ജില്ലാ ഓഫീസർ എ.കെ. കാർത്തിക്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, നമ്പാർഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജർ റെജി വർഗീസ്, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (ആർസെറ്റി) ഡയറക്ടർ സുനിൽ ദത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ എന്നിവർ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം അവലോകനം ചെയ്തു സംസാരിച്ചു.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, കുടുംബശ്രീ മൈക്രോഫിനാൻസ് പ്രോഗ്രാം മാനേജർ കെ.കെ. കവിത, ബാങ്കുകളുടെ പ്രതിനിധികൾ, സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കാൻ നിർദേശം

English Summary: First quarter of the financial year: Kottayam banks disbursed Rs 5978 crore

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds