1. News

പ്രളയം: ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ട്

2018-ലെ പ്രളയം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. വരള്‍ച്ചയും ഉപ്പുവെള്ളവുമാകും പ്രധാന പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള അടിയന്തരനടപടി വേണമെന്ന് റിപ്പോര്‍ട്ടിൽ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളുമടക്കം 28 സ്ഥാപനങ്ങള്‍ വ്യത്യസ്തമേഖലകളിലാണ് പഠനം നടത്തിയത്.

Asha Sadasiv
flood in Kerala


2018-ലെ പ്രളയം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. വരള്‍ച്ചയും ഉപ്പുവെള്ളവുമാകും പ്രധാന പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള അടിയന്തരനടപടി വേണമെന്ന് റിപ്പോര്‍ട്ടിൽ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളുമടക്കം 28 സ്ഥാപനങ്ങള്‍ വ്യത്യസ്തമേഖലകളിലാണ് പഠനം നടത്തിയത്.പ്രശ്നപരിഹാരത്തിനുള്ള കര്‍മപദ്ധതിയും ഇതോടൊപ്പം നല്‍കും.

ജൈവമേഖല സംരക്ഷിക്കണം

അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള നിര്‍മാണങ്ങള്‍ ആവാസവ്യവസ്ഥയെ കാര്യമായി തകര്‍ത്തു. ജൈവസമ്പന്ന മേഖലകളെ സംരക്ഷിച്ചുമാത്രമേ കാര്‍ഷികമേഖലയിലെ പ്രവൃത്തികള്‍ നടപ്പാക്കാവൂ. നദീതടങ്ങളിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കണം. ആനത്തൊട്ടാവാടിപോലെയുള്ള 150-ഓളം വൈദേശിക സസ്യങ്ങളുടെ വ്യാപനം പ്രളയം വേഗത്തിലാക്കി. കാര്‍ഷികോത്പാദനം മുതല്‍ എല്ലാത്തിനെയും ഇതുബാധിക്കും. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. അത് സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആവാസവ്യവസ്ഥ തകര്‍ത്തു

കഴിഞ്ഞവര്‍ഷത്തെ പ്രളയം 700-ലധികം ആവാസവ്യവസ്ഥകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ പ്രദേശത്തെയും വയലുകള്‍, കുന്നുകള്‍, തോടുകള്‍, കുളങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, ജന്തുജീവജാലങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കി. 200-ലധികം കാര്‍ഷിക ജനിതക വൈവിധ്യത്തെ ബാധിച്ചു. വിത്തിനങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി വിത്തിനങ്ങളിൽ തുടർച്ച നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി. ആയിരത്തോളം ജീവിവർഗങ്ങളെയും ബാധിച്ചു. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും സന്തുലനാവസ്ഥ നഷ്ടമായത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

ജൈവമേഖല സംരക്ഷിക്കണം അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള നിർമാണങ്ങൾ
ആവാസവ്യവസ്ഥയെ കാര്യമായി തകർത്തു. ജൈവസമ്പന്ന മേഖലകളെ സംരക്ഷിച്ചുമാത്രമേ കാർഷികമേഖലയിലെ പ്രവൃത്തികൾ നടപ്പാക്കാവൂ..നദീതടങ്ങളിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കണം. ആനത്തൊട്ടാവാടിപോലെയുള്ള 150-ഓളം വൈദേശിക സസ്യങ്ങളുടെ വ്യാപനം പ്രളയം വേഗത്തിലാക്കി.കാർഷികോത്പാദനം മുതൽ എല്ലാത്തിനെയും ഇതുബാധിക്കും.കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങൾ കർഷകർക്കുണ്ട്. അത് സംരക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Flood affects food security in Kerala

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds