News

പി.സി സിറിയക്കിന് കർഷകമിത്ര അവാർഡ്

P.C Cyriac Thomas

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും റബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികളുടെ ജനയിതാവും റബര്‍ കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പി. സി. സിറിയക്ക് ഐഎഎസ് ന് കര്‍ഷകമിത്ര അവാര്‍ഡ് നല്‍കി ആദരിക്കാന്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് (NFRPS) തീരുമാനിച്ചു.

ഓഗസ്റ്റ് 28ന് കോട്ടയത്ത് വച്ചുനടക്കുന്ന NFRPS ദേശീയ പ്രതിനിധി സമ്മേളനത്തില്‍ വച്ച്‌ അവാര്‍ഡ് കൈമാറും. തോമസ് ചാഴികാടന്‍ എംപി യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. സ്ഥാപക പ്രസിഡന്റ് കൊടുമണ്‍ ഗോപിനാഥന്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. സുരേഷ് കോശി, റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ക്രിയാത്മക ഇടപെടല്‍ നടത്തിവരുന്ന എസ്. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ ആദരിക്കും.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox