കുറ്റിച്ചലിൽ കുളമ്പു രോഗം പടരുന്നു ; പ്രതിരോധമില്ല 

Thursday, 14 June 2018 01:37 PM By KJ KERALA STAFF

കുറ്റിച്ചല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ കുളമ്പ് രോഗം വ്യാപകമാകുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് രോഗം കൂടുതല്‍. കുളമ്പുരോഗത്തിനു കാരണമാകുന്ന വൈറസ് കാറ്റിലൂടെയാണു പടരുന്നത്. മൃഗസംരക്ഷണ വകുപ്പിനാണ് രോഗപ്രതിരോധത്തിന്റെ ചുമതല.

രോഗവാഹകരായ പന്നി, മാന്‍ തുടങ്ങിയ മൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ നാട്ടിലെ മൃഗങ്ങള്‍ക്കു രോഗബാധയേല്‍ക്കും. വനാതിര്‍ത്തി മേഖലയില്‍ വന്യമൃഗങ്ങളാണു രോഗവാഹകരെന്നാണു കരുതുന്നത്.ആദ്യം കുളമ്പു രോഗം റിപ്പോര്‍ട്ട് ചെയ്തത് വനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിക്കു സമീപമാണ്. ഈ പ്രദേശത്തു നിരവധി ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വന്യമൃഗങ്ങള്‍ക്കു കുളമ്പു രോഗം ബാധിക്കുക സാധാരണമാണ്. വന്യമൃഗങ്ങള്‍ കൂട്ടമായി വനത്തോട് ചേര്‍ന്ന കാര്‍ഷികവിളകള്‍ നശിപ്പിക്കുക പതിവാണ്. ഇങ്ങനെ എത്തുന്ന മൃഗങ്ങളില്‍ നിന്നാണ് നാട്ടിലെ കാലികള്‍ക്കു രോഗം പകരുന്നത്. കൃഷിയിടങ്ങളിലും, പരിസരത്തുമൊക്കെ മേയാന്‍ വിട്ടയയ്ക്കുന്ന കാലികള്‍ക്കാണ് രോഗം പിടിപെടുക. പലപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തഴയാറാണ് പതിവ്.

a

CommentsMore from Krishi Jagran

പ്രളയം : ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

പ്രളയം : ദുഃഖം  രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിയിലും,അനേകം ആളുകളുടെ മരണത്തിലും ഐകരാഷ്ട്രസഭ അതീവ ദുഃഖം രേഖപ്പെടുത്തി. ഐകരാഷ്ട്ര സഭ കേരളത്തിലെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും സെക്രട്ടറി ജനറൽ അന്‍േറാണിയോ ഗുട്ടെറസ് അ…

August 18, 2018

മഴക്കെടുതി:കാർഷിക മേഖലയിലെ നഷ്ടം 875 കോടി രൂപ.

മഴക്കെടുതി:കാർഷിക മേഖലയിലെ നഷ്ടം 875 കോടി രൂപ. സംസ്ഥാനത്ത്‌ പ്രളയകെടുതിയിൽ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം.പ്രാഥമിക വിലയിരുത്തൽ അനുസരിച്ചു കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്

August 18, 2018

മഴക്കെടുതിയിൽ തോട്ടം മേഖലയിൽ മാത്രം 1000 കോടിയിലേറെ ഉത്പാദന നഷ്ടം

മഴക്കെടുതിയിൽ തോട്ടം മേഖലയിൽ മാത്രം 1000 കോടിയിലേറെ ഉത്പാദന നഷ്ടം  കേരളം നേരിടുന്ന അസാധാരണമായ മഴക്കെടുതിയിൽ തോട്ടം മേഖല ദുരിതക്കയത്തിലായി. തോട്ടം മേഖലയിൽ മാത്രം ഉത്പാദന നഷ്ടം 1000 കോടിയിലേറെ വരും

August 17, 2018


FARM TIPS

വാഴക്കന്നിന് ചൂടുവെളള ചികിത്സ

August 10, 2018

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന…

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

August 08, 2018

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമാ…

ഉള്ളികൊണ്ട് ജൈവകീടനാശിനി

August 07, 2018

ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.