കയര്‍ ഉത്പന്നങ്ങളുടെ വില 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചു  

Thursday, 14 June 2018 01:13 PM By KJ KERALA STAFF
കയര്‍ ഉത്പന്നങ്ങളുടെ വില 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും കയര്‍ ഫാക്ടറി തൊഴിലാളികളുടെ കൂലി മിനിമം 600 രൂപ ആക്കുന്നതും പരിഗണിച്ചാണ് വില വര്‍ധന നടപ്പിലാക്കിയത്. ചകിരിയുടെ വില കിലോയ്ക്ക് 27 രൂപയായി നിശ്ചയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ചകിരി വാങ്ങി സബ്‌സിഡി നിരക്കില്‍ പിരി സംഘങ്ങള്‍ക്ക് നല്‍കുകയും ഒരു തൊഴിലാളിക്ക് 110 രൂപ സര്‍ക്കാരിന്റെ വരുമാന സഹായ പദ്ധതി പ്രകാരം നല്‍കിയുമാണ് കയര്‍ ഉത്പാദിപ്പിക്കുന്നത്. 

ചെറുകിട ഉത്പാദന മേഖലയിലുള്‍പ്പടെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 600 രൂപ വേതനം നല്‍കും. ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ വിപണികളില്‍ വില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതിലൂടെ കയര്‍ കോര്‍പ്പറേഷനില്‍ നിന്നും കാര്‍ഡ് നല്‍കിയിട്ടുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ 200 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ പറഞ്ഞു.

Comments



More from Krishi Jagran

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.

June 22, 2018

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം പത്തനംതിട്ട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.

June 22, 2018

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു പാറശ്ശാല ബ്ലോക്കിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

June 23, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.