1. News

ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ നൽകുന്നു

കേരളത്തിൽ സ്കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നല്കുവാനാണ്‌ അഭിനേതാക്കളുടെ സംഘടനയായ "അമ്മ" തീരുമാനം എടുത്തിട്ടുള്ളത് - ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ - 4 മായി ചേർന്നാണ് " ഒപ്പം, അമ്മയും " എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .

Arun T
ഒപ്പം, അമ്മയും " എന്ന പദ്ധതി
ഒപ്പം, അമ്മയും " എന്ന പദ്ധതി

കേരളത്തിൽ സ്കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നല്കുവാനാണ്‌ അഭിനേതാക്കളുടെ സംഘടനയായ "അമ്മ" തീരുമാനം എടുത്തിട്ടുള്ളത് - ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ - 4 മായി ചേർന്നാണ് " ഒപ്പം, അമ്മയും " എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .

ശുപാർശയുടെ രേഖ (Recommendation proof)

"അമ്മ" യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാര്ശയുടെ രേഖ കൂടെ ഉൾപ്പെടുത്തി പൂർണ്ണ വിവരങ്ങൾ അടങ്ങിയ കത്തിനോടൊപ്പം (വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം) ജൂലൈ 15 നു മുൻപായി "അമ്മ " യുടെ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയോ, ഇമെയിൽ വഴിയോ അയച്ചു തരിക.

തീർത്തും അര്ഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇതു ചെന്നെത്തണമെന്നു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ 2 നിബദ്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഭിക്കുന്ന കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി തീർത്തും അർഹരായ 100 പേർക്കായിരിക്കും ടാബുകൾ ജൂലൈ അവസാന വാരത്തിൽ ആദ്യ ഘട്ടമായി വിതരണം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ദിവസ്സങ്ങളിൽ "അമ്മ" അംഗങ്ങൾക്കും കുടുംബങ്ങൾക്കും സഹയാത്രിക്കർക്കും സിനിമ പ്രവർത്തകർക്കും ഓഫീസിനോട് ചേർന്നുള്ള റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പരിസ്സര വാസികൾക്കും സൗജന്യമായി "വാക്സിനേഷൻ (Vaccination) ഡ്രൈവ് " നടത്തുകയും ആസ്ഥാന മന്ദിരത്തിനോട് ചേർന്നുള്ള വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നടൻ ബാലയുടെ സഹായത്തോടെ ടാബ് വിതരണം ചെയ്യുകയുമുണ്ടായി.

" ഒപ്പം, അമ്മയും " - അമ്മ, (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്), ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി - 682 017 എന്ന വിലസത്തിലോ - amma.artisteskochi@gmail.com എന്ന ഇമെയിൽലൊ വിവരങ്ങൾ ജൂലൈ 15 നു മുൻപായി അയക്കുക. ഫോൺ - 0484 4069406.

English Summary: For online study 100 tabs are to be given for free

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds