1. News

നാല് മണിക്കൂർ ഇറച്ചി കോഴി വളർത്തൽ പരിശീലനം ഓൺലൈനായി

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ ആറ്, 10, 14, 15 തീയതികളില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.

Arun T
ഇറച്ചിക്കോഴി
ഇറച്ചിക്കോഴി

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം (Online training for farmers)

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ ആറ്, 10, 14, 15 തീയതികളില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ കേരളത്തിലെ സാധ്യതകള്‍, വളര്‍ത്തു മൃഗങ്ങളിലെ പരാദരോഗങ്ങള്‍, കറവപ്പശുക്കളിലെ (Dairy cow) ഉപാപചയരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും, നായകളിലെ പ്രത്യുല്‍പാദന പരിപാലനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ 944642455 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം

കാർഷിക വിജ്ഞാന-വിപണന കേന്ദ്രം വേങ്ങേരിയിൽ പ്രവർത്തനമാരംഭിച്ചു (New agriculture extension center started)

കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന-വിപണന കേന്ദ്രം വേങ്ങേരിയിൽ പ്രവർത്തനമാരംഭിച്ചു.
കാർഷിക സാങ്കേതിക ഉപദേശങ്ങൾക്കും പരിശീലനങ്ങൾക്കും കാർഷിക സർവകലാശാല ഉത്പന്നങ്ങൾ വാങ്ങുന്നതിനും ബന്ധപ്പെടാം. വിലാസം: കാർഷിക വിജ്ഞാന വിപണന കേന്ദ്രം, അഗ്രിക്കൾച്ചറൽ അർബൻ ഹോൾസയിൽ മാർക്കറ്റ് കോംപ്ലസ്‌, വേങ്ങേരി, കോഴിക്കോട് .
കൂടുതൽ വിവരങ്ങൾക്ക്: 9895964918, 8468990086

സൗര സുവിധ കിറ്റ് വിതരണം (Soura-suvidha kit distribution)

അനെര്‍ട്ടിന്റെ സൗര സുവിധ കിറ്റുകള്‍ (സോളാര്‍ ലാന്റേണ്‍) ജില്ലാ ഓഫീസില്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. സോളാര്‍ പാനല്‍, പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ റാന്തല്‍, എഫ്. എം റേഡിയോ എന്നിവ ഉള്‍കൊള്ളുന്ന ഈ കിറ്റ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.

വൈദ്യുതി ലഭ്യമല്ലാത്തവര്‍ക്കും വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും എമര്‍ജന്‍സി ലൈറ്റായി ഉപയോഗിക്കാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും വാര്‍ത്തകള്‍ അറിയാനും സൗര സുവിധ കിറ്റ് പ്രയോജനപ്പെടും. വാറന്റിയോടു കൂടെ നല്‍കുന്ന സൗര സുവിധ കിറ്റിന്റെ വില 3490 രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2730999

English Summary: 4 hour online training in broiler chicken farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds