1. News

വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി

കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും ഫോൺ നമ്പരും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോൺ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഈ മെയിലിൽ അയക്കണം.

Arun T
വിദേശത്തു നിന്നും മടങ്ങി വന്ന ആൾക്കാർ
വിദേശത്തു നിന്നും മടങ്ങി വന്ന ആൾക്കാർ

കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം.
ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും ഫോൺ നമ്പരും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോൺ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഈ മെയിലിൽ അയക്കണം.

ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നോർക്ക വകുപ്പ് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എമ്പസി വഴി പരിശ്രമിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാരണം വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തിയവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ പത്തിന പരിപാടി പ്രകാരം പ്രഖ്യാപിച്ചിരുന്നു.

ആനുകൂല്യം ലഭിക്കേണ്ടവർ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം അവ നൽകാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ല.

കൂടുതൽ വിവരം നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം) നമ്പറുകളിൽ ലഭിക്കും

English Summary: FOREIGN EXPATES TO GET EMPLOYMENT BENEFITS APPLY SOON

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds