5 ലക്ഷം രൂപ വരെ സൗജന്യ ഫാമിലി ഇൻഷുറൻസ്; അറിയേണ്ടതെല്ലാം

Free family insurance up to Rs 5 lakh; Everything you need to know
ഓരോ പൗരനും സാർവത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെ 2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, സെക്കണ്ടറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ പണരഹിത ആരോഗ്യ പരിരക്ഷ സർക്കാർ നൽകുന്നു.
ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ ഇതാ
1. പശ്ചിമ ബംഗാൾ, ഡൽഹിയിലെ NCT, ഒഡീഷ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും AB-PMJAY നടപ്പിലാക്കുന്നു.
2. ആയുഷ്മാൻ ഭാരത് -പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, സേവന ഘട്ടത്തിൽ ഗുണഭോക്താവിന് പണരഹിതവും പേപ്പർ രഹിതവുമായ ആരോഗ്യ പദ്ധതിയാണ്. AB-PMJAY ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഫണ്ട് ഹെൽത്ത് അഷ്വറൻസ് സ്കീമാണ്.
3. AB-PMJAY-ന് കീഴിലുള്ള ആനുകൂല്യങ്ങൾ രാജ്യത്തുടനീളം പോർട്ടബിൾ ആണ്. കുടുംബത്തിന്റെ വലുപ്പത്തിനോ പ്രായത്തിനോ ലിംഗഭേദത്തിനോ പരിധിയില്ല.
4. അർഹതപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതെ അവർക്ക് ആവശ്യമായ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.
5.pmjay കിടത്തിച്ചികിത്സയ്ക്ക് മാത്രമുള്ള സേവനങ്ങൾക്കാണ് നൽകുന്നത്, അതിനാൽ, കിടത്തിച്ചികിത്സ നൽകുന്ന ആശുപത്രികൾ മാത്രമേ ഈ സ്കീമിന് കീഴിൽ എംപാനൽ ചെയ്തിട്ടുള്ളൂ. 2021 ജൂലൈയിലെ കണക്കനുസരിച്ച്, ഏകദേശം 23,000 ആശുപത്രികൾ വിവിധ സംസ്ഥാന/യുടി സർക്കാരുകൾ AB-PMJAY യുടെ കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്.
6. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം, മറ്റ് സാംക്രമികേതര രോഗങ്ങൾ, വൃക്കസംബന്ധമായ, കോർണിയൽ ട്രാൻസ്പ്ലാൻറ് തുടങ്ങിയ ക്രോണിക് രോഗങ്ങൾ ഉൾപ്പെടെ 26 വ്യത്യസ്ത സ്പെഷ്യാലിറ്റികൾക്ക് കീഴിൽ മൊത്തം 1669 നടപടിക്രമങ്ങൾക്ക് AB-PMJAY ചികിത്സ നൽകുന്നു. കീമോതെറാപ്പി, റേഡിയോ തെറാപ്പി പാക്കേജുകൾ, സർജിക്കൽ ഓങ്കോളജി എന്നിവ സ്കീമിന് കീഴിൽ കാൻസർ ചികിത്സയുടെ ഭാഗമായി കവർ ചെയ്യുന്നു.
7. ആയുഷ്മാൻ ഭാരത് സ്കീമിന് (PM-JAY) കീഴിൽ കോവിഡ്-19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.
8. എല്ലാ കുട്ടികളും ആയുഷ്മാൻ ഭാരത് സ്കീമിന് (പിഎം-ജെഎവൈ) കീഴിൽ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള ഗുണഭോക്താവായി എൻറോൾ ചെയ്യും. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എംപാനൽ ചെയ്ത സ്വകാര്യ, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കും.
9. ആരോഗ്യ ഇൻഷുറൻസ് കൂടാതെ, കോവിഡ്-19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഇന്ത്യൻ സർക്കാർ മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളിൽ കുട്ടിയുടെ പേരിൽ സ്ഥിര നിക്ഷേപം, സൗജന്യ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം, സൗജന്യ ഹൈസ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു.
PMJAY സ്കീമിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാനായി ആദ്യം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനായി ആദ്യം പബ്ലിക് സർവീസ് സെന്റർ (സിഎസ്സി), അല്ലെങ്കിൽ അക്ഷയ സന്ദർശിച്ച്, നിങ്ങളുടെ എല്ലാ ഒറിജിനൽ രേഖകളുടെയും ഒരു പകർപ്പ് സമർപ്പിക്കണം.
സിഎസ്സി ഏജന്റ് ഈ രേഖകൾ പരിശോധിച്ച ശേഷം, നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്നു.
പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം, ജൻ സേവാ കേന്ദ്രത്തിലൂടെ നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഗോൾഡ് കാർഡ് നൽകും. ഇങ്ങനെ പിഎംജെ- എവൈ പദ്ധതിയിൽ നിങ്ങളുടെ അംഗത്വം രജിസ്റ്റർ ചെയ്യപ്പെടുന്നു.
എങ്ങനെ എലിജിബിലിറ്റി ചെക്ക് ചെയ്യാം
PMJAY സ്കീമിനായി സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. Official Website: https://mera.pmjay.gov.in/search/login
Am I Eligible tab നിങ്ങൾ കണ്ടെത്തും, അതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പറും CAPTCHA കോഡും സമർപ്പിക്കുക, OTP സൃഷ്ടിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
ഇപ്പോൾ നിങ്ങളുടെ സംസ്ഥാനവും നിങ്ങളുടെ പേരും റേഷൻ കാർഡ് നമ്പർ, വീട്ടു നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : മെഡിസെപ് ജൂലൈ ഒന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
English Summary: Free family insurance up to Rs 5 lakh; Everything you need to know
Share your comments