1. News

Ration Update: ഗോതമ്പിനും അരിയ്ക്കും ഒപ്പം പഞ്ചസാരയും സൗജന്യം

റേഷൻ ഗോതമ്പിനും അരിയ്ക്കും ഒപ്പം പഞ്ചസാര കൂടി സൗജന്യമായി വിതരണം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ

Darsana J

1. റേഷൻ ഗോതമ്പിനും അരിയ്ക്കും ഒപ്പം പഞ്ചസാര കൂടി സൗജന്യമായി വിതരണം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. ഈ മാസം 12 മുതലാണ് സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്. മഞ്ഞ കാർഡ് അഥവാ അന്ത്യോദയ കാർഡ് ഉടമകൾക്ക് 3 മാസത്തെ പഞ്ചസാരയാണ് സൗജന്യമായി നൽകുന്നത്. കൂടാതെ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കിലോയ്ക്ക് 18 രൂപ നിരക്കിലും ഇവർക്ക് പഞ്ചസാര വാങ്ങാവുന്നതാണ്. 21 കിലോ അരിയും 14 കിലോ ഗോതമ്പുമാണ് മഞ്ഞ കാർഡുകാർക്ക് സൗജന്യമായി നൽകുന്നത്.

2. ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശു യൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറി ഫാമുകൾ, സ്മാര്‍ട്ട് ഡയറി ഫാമുകൾ, ക്ഷീര ലയം, ക്ഷീര തീരം, കാലി തൊഴുത്ത് നിര്‍മ്മാണം, ഡെയറി ഫാം ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, വാണിജ്യ അടിസ്ഥാനത്തിലുള്ള ഫാമുകള്‍ എന്നിവ തുടങ്ങാൻ ധനസഹായം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് ക്ഷീരശ്രീ പോട്ടല്‍ മുഖേന അപേക്ഷിക്കാം.

കൂടുതൽ വാർത്തകൾ: Ujjwala Scheme: 1,650 കോടി രൂപയ്ക്ക് 75 ലക്ഷം LPG കണക്ഷനുകൾ പാവങ്ങൾക്ക്!!

3. 2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച കാവ് സംരക്ഷണം, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ജൈവവൈവിധ്യ സ്‌കൂള്‍ കോളേജ് സംരക്ഷണ സ്ഥാപനം എന്നിവയ്ക്കാണ് അവാര്‍ഡ് നൽകുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 ആണ്.

4. റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിനായി അടുത്തുള്ള റബ്ബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം. എല്ലാ ഗുണഭോക്താക്കളും 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.

English Summary: free sugar along with rice and wheat in ration shops in UP

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds