News

18 കിലോ കുടംപുളി കായ്ക്കുന്ന പുതിയ ഇനം - Garcinia gummi-gutta, Garcinia cambogia (a former scientific name), as well as Gambooge, Brindleberry, Brindall berry, Malabar tamarind, Assam fruit, Vadakkan puli (Northern tamarind) and Kudam puli (Pot tamarind).

PULLI

മൂന്നു മികച്ച ഇനം കുടമ്പുളികള്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാല ജന്മം നല്‍കിയിട്ടുണ്ട്

1. അമൃതം :  വീട്ടു വളപ്പിനു യോജിച്ച കുറിയ ഇനം. ഉരുണ്ട മഞ്ഞ നിറമുളള കായ്കള്‍. വര്‍ഷത്തില്‍ ഒരു മരത്തില്‍ നിന്ന് 18.38 കി.ഗ്രാം ഉണക്കപ്പുളി കിട്ടും. നേരത്തെ കായ്ക്കും.

2. ഹരിതം : മികച്ച വിളവ് തരുന്ന ഇനം. മേന്മയുളള  തോട്. സ്വര്‍ണ്ണ മഞ്ഞ നിറമുളള കായ്കള്‍. ഒരു മരത്തില്‍ നിന്ന് 9.91 കിലോ ഉണക്കപ്പുളി കിട്ടും. 

3. നിത്യ: കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സംഭാവന. ദീര്‍ഘവൃത്താകൃതിയിലുളള  മഞ്ഞക്കായ്കള്‍. ഒരു മരത്തില്‍ നിന്ന് 10 കിലോ കായ് കിട്ടും.

പണ്ടു കാലത്ത് വീട്ടു പറമ്പുകളില്‍ വളര്‍ന്നിരുന്ന പടുകൂറ്റന്‍ കുടമ്പുളിമരങ്ങള്‍ പലതും ഇന്നില്ല. എങ്കിലും കുടമ്പുളി വളര്‍ത്താനിഷ്ടപ്പെടുന്നവര്‍ ഇന്നും അനേകം.   വിത്തുമുളപ്പിച്ച തൈകള്‍ നട്ട് കുടമ്പുളി വളര്‍ത്താം. എന്നാല്‍ ഇവ കായ് പിടിക്കാന്‍ കുറഞ്ഞത് ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ടി വരും. അതായത് 12 വര്‍ഷം. മാത്രവുമല്ല, 5 മുതല്‍ 7 മാസം വരെ കാത്തിരുന്നിട്ടും വിത്തു മുളച്ചു വരുന്നത് ആണ്‍മരമാണെങ്കിലോ? പിന്നീട് വെട്ടിക്കളയുകയും ചെയ്യാം. ആണ്‍-പെണ്‍ ചെടികള്‍ നേരത്തെ തിരിച്ചറിയാനും പ്രയാസമാണ്. സാധാരണ വിത്തു മുളച്ചുണ്ടാകുന്ന തൈകളില്‍ 50-60% വരെ ആണ്‍ മരങ്ങളായിരിക്കുകയും ചെയ്യും.  ഒട്ടു തൈകള്‍ നടാം   ഇവിടെയാണ് ഫലസമൃദ്ധമായ മരത്തില്‍ നിന്ന് ഒട്ടു തൈകള്‍ ഉല്‍പാദിപ്പിച്ച് ഈ കാത്തിരിപ്പിനും കൈനഷ്ടത്തിനും കൃഷിശാസ്ത്രം വിരാമമിട്ടത്.  

 

ഒട്ടുതൈ നട്ട് നന്നായി പരിപാലിച്ചാല്‍ മൂന്നാം വര്‍ഷം കായ പിടിക്കും. നന്നായി വളം ചെയ്യണമെന്നു മാത്രം. ഒരു വര്‍ഷം പ്രായമായ ചെടിക്ക് 10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. 15 വര്‍ഷം പ്രായമാകുന്ന ചെടിക്ക് 50 കി.ഗ്രാം ജൈവവളം കിട്ടുന്ന വിധത്തില്‍ ഈ അളവ് ക്രമേണ കൂട്ടണം.

ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 80 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ നല്‍കണം. ഈ അളവ് ക്രമേണ വര്‍ദ്ധിപ്പിച്ച് 15 വര്‍ഷം പ്രായമായ മരത്തിന് 1100 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 1500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തുല്യ ഗഡുക്കളായി മെയ്-ജൂണിലും സെപ്റ്റംബര്‍ - ഒക്ടോബറിലും  ചേര്‍ക്കണം.     

കുടമ്പുളിയിൽ ഒട്ടുതൈകൾ ചുരുങ്ങിയ കാലംകൊണ്ടു വിളവു തരുന്നു. തന്നെയുമല്ല, മാതൃവൃക്ഷത്തിന്റെ മേന്മകൾ മുഴുവൻ ഇതിനുണ്ടായിരിക്കും. ഇവ അധികം ഉയരത്തിൽ വളരാത്തതിനാൽ വിളവെടുപ്പ് അനായാസമാകും. രണ്ടു രീതികളിൽ ഒട്ടിച്ച് തൈയുണ്ടാക്കാം, വശം ചേർത്തൊട്ടിക്കൽ, ഇളംതൈ ഗ്രാഫ്റ്റിങ്. സ്ഥിരമായി നല്ല വിളവു തരുന്നതും, കായ്ക്ക് 200–275 ഗ്രാം തൂക്കം വരുന്നതുമായ മരങ്ങൾ മാതൃവൃക്ഷമായി തിരഞ്ഞെടുക്കണം. ഇപ്രകാരം തയാറാക്കിയിട്ടുള്ള തൈകൾ കേരള കാർഷിക സർവകലാശാല ഉൽപാദിപ്പിച്ചു വിതരണം നടത്തിവരുന്നു.

കുടമ്പുളി തനിവിളയായും ഇടവിളയായും കൃഷി ചെയ്തുപോരുന്നു. ആറ്റുതീരങ്ങളിൽ 50X50X50 സെ.മീറ്ററും കൽപുരയിടങ്ങളിൽ 75X75X75 സെ.മീ വലുപ്പത്തിലും കുഴികളെടുത്താകണം നടീൽ. ഒട്ടുതൈകൾ നടുമ്പോൾ ചെടികൾ തമ്മിൽ 4X4 മീറ്റർ അകലം വേണം. മഴക്കാലാരംഭത്തോടെ (മേയ്–ജൂൺ) തൈകൾ നടുക.

തെങ്ങ്, കമുകു തോട്ടങ്ങളിൽ ഇടവിളയാകുമ്പോൾ തണൽ ഒഴിവാക്കി തുറസ്സായ സ്ഥലങ്ങളിൽ വേണം നടാൻ. നടുന്നതിന് കുഴിയൊന്നിന് 2 കി.ഗ്രാം കമ്പോസ്റ്റ് മേൽമണ്ണുമായി കലർത്തി നിറയ്ക്കണം. തൈയുടെ ഒട്ടുഭാഗം മണ്ണിനു മുകളിൽ നിൽക്കത്തക്കവിധം വേണം നടാൻ. നട്ട് ഒരു മാസമാകുന്നതോടെ ഒട്ടുഭാഗത്തുള്ള പോളിത്തീൻ ടേപ്പ് സൂക്ഷ്മതയോടെ മുറിച്ചുമാറ്റുക.

ആദ്യകാലത്തു തടത്തിൽ വളരുന്ന കളകൾ പറിച്ചുനീക്കണം. തടത്തിൽനിന്ന് ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ പുതയിടുകയും ചെയ്യാം. വളപ്രയോഗം നടുന്ന വർഷം മുതൽ ആരംഭിക്കണം. കാലിവളം– ചെടിയൊന്നിനു വർഷംതോറും 10 കി.ഗ്രാം. 15 വർഷം പ്രായമായാല്‍ അളവ് 50 കി.ഗ്രാമായി വർധിപ്പിക്കുക. ഇതിനു പുറമെ രാസവളങ്ങളും ശുപാർശ ചെയ്തിരിക്കുന്നു.  

യൂറിയ രാജ്ഫോസ് പൊട്ടാഷ് വളം   ഗ്രാം ഗ്രാം ഗ്രാം ആദ്യവർഷം 40 100 100 2–15 വർഷം 80 200 200 15–ാം വർഷം മുതല്‍ 1000 1250 1700 ഒട്ടുതൈ നട്ടാൽ രണ്ടാം വർഷം മുതൽ വളർച്ച ത്വരിതപ്പെടും. അതുകൊണ്ടു താങ്ങുകൊടുക്കേണ്ടിവരും.

പുറമെ ചില ശിഖരങ്ങൾ മുറിച്ചു നീക്കുകയും വേണം. വളർച്ച ആറു വർഷമാകുന്നതോടെ ഉയരം 3.5–4 മീ ആയും ഏഴു വർഷമാകുമ്പോൾ 4–4.5 മീറ്ററായും നിയന്ത്രിക്കുക. ഒട്ടു തൈകള്‍ മൂന്നാം വർഷം മുതൽ കായ്ക്കും. 12–15 വർഷംകൊണ്ടു പൂർണതോതിൽ സ്ഥിരമായി വിളവു തന്നുതുടങ്ങുകയും ചെയ്യും.

പൂവിടുന്നതു ജനുവരി–മാർച്ച് മാസങ്ങളിലും വിളവെത്തുന്നത് ജൂലൈ മാസത്തിലും. വിളവെടുക്കാൻ പാകമായ കായ്കൾക്കു മഞ്ഞനിറമായിരിക്കും. പറിച്ചെടുക്കുകയോ നിലത്തു വീഴുമ്പോൾ പെറുക്കിയെടുക്കുകയോ ചെയ്യുക. കുടമ്പുളിയുടെ പുറന്തോടാണ് ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്ളിലെ വിത്തും മാംസളഭാഗവും നീക്കി പുറന്തോട് വെയിലിലോ പുക കൊള്ളിച്ചോ ഓവനിൽ വച്ചോ ഉണക്കണം.

സൂക്ഷിച്ചുവയ്ക്കുന്നതിനു വെളിച്ചെണ്ണയും ഉപ്പും ചേർത്തിളക്കാറുണ്ട്. ഒരു കിലോഗ്രാം പുളിക്ക് ഉപ്പ് 50 ഗ്രാം, വെളിച്ചെണ്ണ 150 മി.ലീ എന്ന തോതിലാവശ്യമാണ്.

 

KUDAMPULI

കുടംപുളി സംസ്‌കരണം 

പറിച്ചെടുത്ത കായ്കള്‍ കുരു കളഞ്ഞ ശേഷം വെയിലത്ത് ഉണക്കുന്നു.

വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്.

കുമിള്‍ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും.


കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറകു ലഭിക്കാത്തതും കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. അല്ലെങ്കില്‍ ഇത് ബുദ്ധിമുട്ടേറിയതാക്കുന്നു.

കുടംപുളി സംസ്‌കരണത്തിന് പുതിയമാര്‍ഗം അവലംബിക്കുകയാണ് കർഷകർ ഇന്ന്.

പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ് വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക.

പ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം

പുളി സംസ്‌കരിച്ച ശേഷം മിച്ചം വരുന്ന ലായനി അരിച്ച് കുപ്പികളിലാക്കി ശേഖരിച്ചു വച്ചാല്‍ കറികളില്‍ പുളിക്കുപകരം ചേര്‍ക്കുകയുമാകാം. ഈ ലായനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.

കുടംപുളി സിറപ്പ്

കുടംപുളി കുരുവിന്റെ പുറമേയുള്ള മാംസള ആവരണത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറപ്പ് രുചികരവും ഔഷധഗുണവുമുള്ള ശീതളപാനീയമായി ഉപയോഗിക്കാവുന്നതാണ്

രണ്ടായി പകുത്ത പുളി വെയിലത്ത് വച്ചോ പുകയത്ത് വച്ചോ ഉണക്കിയെടുക്കാം സാധാരണയായി ജൂൺ മാസo മുതലാണ് വിളഞ്ഞ് തുടങ്ങുക അതിനാൽ വെയിലത്ത് വച്ച് ഉണക്കുക എന്നത് ബുദ്ധിമുട്ടാണ്.അതിനാൽ പുകയത്ത് വച്ച് ഉണക്കേണ്ടി വരും.നാല് ദിവസത്തോളം പുകയത്ത് വച്ചാൽ പുളി നന്നായി ഉണങ്ങും പുളിക്ക് നല്ല മൃദുത്വവും നിറവും കിട്ടാനായി ഉപ്പും വെള്ളിച്ചെണ്ണയും പുരട്ടി വയ്ക്കാം.

PHONE - 9745306948

Garcinia gummi-gutta is a tropical species of Garcinia native to Indonesia. Common names include Garcinia cambogia (a former scientific name), as well as Gambooge, Brindleberry, Brindall berry, Malabar tamarind, Assam fruit, Vadakkan puli (Northern tamarind) and Kudam puli (Pot tamarind). This fruit looks like a small pumpkin and is green to pale yellow in color.

It is one of several closely related Garcinia species from the plant family Guttiferae. With thin skin and deep vertical lobes, the fruit of G. gummi-gutta and related species range from about the size of an orange to that of a grapefruit; G. gummi-gutta looks more like a small yellowish, greenish or sometimes reddish pumpkin. The color can vary considerably. When the rinds are dried and cured in preparation for storage and extraction, they are dark brown or black in color.

അനുബന്ധ വാർത്തകൾ -

കുടമ്പുളി കൃഷിയും രോഗ നിവാരണവും


English Summary: Garcinia gummi-gutta, Garcinia cambogia (a former scientific name), as well as Gambooge, Brindleberry, Brindall berry, Malabar tamarind, Assam fruit, Vadakkan puli (Northern tamarind) and Kudam puli (Pot tamarind).

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine