1. News

വ്യത്യസ്തമായി കൃഷി വകുപ്പിന്‍റെ വെളുത്തുള്ളി പ്രദര്‍ശനം

വട്ടവടയിൽ കൃഷിവകുപ്പൊരുക്കിയ വെളുത്തുള്ളി പ്രദര്‍ശനം ജനങ്ങളെ ഏറെ ആകർഷിച്ചു.വെളുത്തുള്ളി കൊണ്ട് മാല, ബൊക്കെ അങ്ങനെ ആരെയും ഒന്ന് ഞെട്ടിക്കുന്ന പലവിധ സാധനങ്ങളായിരുന്നു അവിടെ നിരന്നിരുന്നത്.

Asha Sadasiv
Garlic exhibition

വട്ടവടയിൽ കൃഷിവകുപ്പൊരുക്കിയ വെളുത്തുള്ളി പ്രദര്‍ശനം ജനങ്ങളെ ഏറെ ആകർഷിച്ചു.വെളുത്തുള്ളി കൊണ്ട് മാല, ബൊക്കെ അങ്ങനെ ആരെയും ഒന്ന് ഞെട്ടിക്കുന്ന പലവിധ സാധനങ്ങളായിരുന്നു അവിടെ നിരന്നിരുന്നത്. വട്ടവടയില്‍ നടന്ന കാര്‍ഷിക സമുച്ചയ ഉത്ഘാടനത്തോടനുബന്ധിച്ചാണ് കൃഷി വകുപ്പ് ഈ വ്യത്യസ്തമായ പ്രദര്‍ശനം ഒരുക്കിയത്.

വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന മലപ്പൂണ്ട് വെളുത്തുള്ളിയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. അത്യധികം ഗുണമേന്മയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ട്. വലിപ്പവും ഔഷധ ഗുണവുമാണ് മലപ്പൂണ്ടിൻ്റെ സവിശേഷത. ഇതിന്റെ ഗുണമേന്മ ഇപ്പോള്‍ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.മലപ്പൂണ്ട് വെളുത്തുള്ളിയെ ഭൗമ സൂചികയില്‍ പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന മലപ്പൂണ്ട് എന്ന ഈ മലനാടന്‍ വെളുത്തുള്ളിക്ക് കിലോ 300 രൂപ വരെയാണ് വില.കഴിഞ്ഞ ഒന്നര വര്‍ഷമായി കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ഈ വെളുത്തുള്ളി ഇനത്തിന്‍റെ ഗുണമേന്മയെപ്പറ്റി ഗവേഷണം നടത്തിവരികയാണ്.

English Summary: Garlic exhibition attracts people

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds