1. News

ഗുഡ് ന്യൂസ്: ഇനി ഗ്യാസ് സിലിണ്ടറുകൾ ഒരേസമയം മൂന്ന് ഡീലര്‍മാരില്‍ നിന്ന് ബുക്ക് ചെയ്യാം

LPG ഉപഭോക്താക്കൾ‌ക്ക് ഇനിമുതൽ ഒരേസമയം മൂന്ന് ഡീലർ‌മാരിൽനിന്ന് ഗ്യാസ് സിലിണ്ടറുകൾ‌ ബുക്ക് ചെയ്യാം. ഡീലർമാരിൽ ആരാണോ ആദ്യം ഗ്യാസ് എത്തിക്കുന്നത് അവരിൽനിന്ന് ഗ്യാസ് വാങ്ങുകയും ചെയ്യാം. റീഫില്ലിങ്ങിനായി ബുക്ക് ചെയ്തിട്ടും, ലഭ്യത കുറവ് മൂലം സിലിണ്ടറുകൾ വേഗത്തിൽ എത്താത്തതിനാൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ വാർത്ത.

Meera Sandeep
Gas cylinders can now be booked from three dealers simultaneously
ഗ്യാസ് സിലിണ്ടറുകൾ ഒരേസമയം മൂന്ന് ഡീലര്‍മാരില്‍ നിന്ന് ബുക്ക് ചെയ്യാം

LPG ഉപഭോക്താക്കൾ‌ക്ക് ഇനിമുതൽ ഒരേസമയം മൂന്ന് ഡീലർ‌മാരിൽനിന്ന് ഗ്യാസ് സിലിണ്ടറുകൾ‌ ബുക്ക് ചെയ്യാം. ഡീലർമാരിൽ ആരാണോ ആദ്യം ഗ്യാസ് എത്തിക്കുന്നത് അവരിൽനിന്ന് ഗ്യാസ് വാങ്ങുകയും ചെയ്യാം. റീഫില്ലിങ്ങിനായി ബുക്ക് ചെയ്തിട്ടും, ലഭ്യത കുറവ് മൂലം സിലിണ്ടറുകൾ വേഗത്തിൽ എത്താത്തതിനാൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ വാർത്ത.

ഇതുകൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ പാചകവാതക വിതരണ പദ്ധതിയായ പ്രധാൻമന്ത്രി ഉജ്ജ്വല യോജനയുടെ ആനുകൂല്യം വിപുലീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ അർഹരായ ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്യും. ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും പദ്ധതിയിലൂടെ എല്ലാ വീടുകളിലും എൽപിജി സിലിണ്ടറുകൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപുറമെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിലാസ തെളിവടക്കം ആവശ്യമായ രേഖകള്‍ ഇല്ലാത്ത ആളുകൾക്കും പദ്ധതി വഴി കണക്ഷൻ നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 

അതേസമയം ഉജ്ജ്വല യോജനയുടെ ആനുകൂല്യം ഒരു കോടി കുടുംബങ്ങൾക്ക് കൂടി ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും പാചകവാതകമുള്‍പ്പെടെ ഇന്ധന വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രധാൻമന്ത്രി ഉജ്ജ്വല യോജന

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മെയ് ഒന്നിന് ആരംഭിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്ജ്വല യോജന (PMUY). 800 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം. പദ്ധതി ആരംഭിച്ച വർഷം 22 കോടി LPG കണക്ഷനുകളാണ് വിതരണം ചെയ്തത്.

കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും പദ്ധതി പ്രകാരമുള്ള കണക്ഷന്‍ നല്‍കുക. ഇവരുടെ ജൻ ധൻ അക്കൗണ്ടിൽ പദ്ധതിപ്രകാരമുള്ള എൽപിജി സബ്‌സിഡിയും നിക്ഷേപിക്കും. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെ പ്രാവശ്യം ഗ്യാസ്‌കുറ്റി നിറയ്ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികള്‍ നല്‍കും.

English Summary: Gas cylinders can now be booked from three dealers simultaneously

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds