News

ഗോസമൃദ്ധി പ്ലസ് പദ്ധതി - ഉരുവിനും കർഷകനും ഇൻഷുറൻസ് പരിരക്ഷ

cow and farmer
ഉരുവിനും കർഷകനും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി സംസ്ഥാന  മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്  ഗോസമൃദ്ധി പ്ലസ്. പശുവിനെയും കൃഷിക്കാരനെയും ഒരുമിച്ച് ഇൻഷുർ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് ലക്ഷം രൂപയാണ് ഇൻഷുറൻസ് തുക. കർഷകന്  അപകട മരണം, മറ്റ് അപകടങ്ങൾ എന്നിവ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടൊപ്പം ഉരുവിന് അപകടം, രോഗം, മരണം എന്നിവ സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പശുവിന്റെ കറവ വറ്റുക, ഗർഭധാണം നടക്കാതിരിക്കുക എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. പശുവിനെ ഇൻഷുർ ചെയുന്ന തുകയുടെ 75 ശതമാനമാണ് ഇത്തരം കേസുകളിൽ കർഷകന്  ലഭിക്കുക.

മൃഗാശുപത്രിയിലെ ഡോക്ടർ മുഖേനയാണ് ഇൻഷുർ ചെയേണ്ടത്. ഒരു വർഷം, മൂന്ന് വർഷം എന്നീ സ്‌കീമുകളാണ് നിലവിലുള്ളത്. ഒരു വർഷത്തേക്ക് 2.8 ശതമാനവും മൂന്ന് വർഷത്തേക്ക് 6.53 ശതമാനവുമാണ് പ്രീമിയം തുക. കറവയുള്ളതോ ഗർഭിണികളോ ആയ പശുക്കൾ, എരുമകൾ  എന്നിവയെയാണ് പദ്ധതി പ്രകാരം ഇൻഷുർ ചെയുന്നത്. 50,000 വരെയുള്ള ഇൻഷുറൻസുകൾക്ക് പ്രീമിയം തുകയുടെ പകുതി തുക സർക്കാർ വഹിക്കും. ജില്ലയിൽ 3000 പശുക്കളെ പദ്ധതി പ്രകാരം ഇൻഷുർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 18 മുതൽ 60 വയസ്സുവരെയുള്ള കർഷകരെയാണ് സ്‌കീമിൽ ഉൾപ്പെടുത്തുക.

സംസ്ഥാനത്ത് നിലവിൽ നടപ്പാക്കുന്ന ഗോസമൃദ്ധി പദ്ധതിയുടെ വിപുലപ്പെടുത്തിയ രൂപമാണ് ഗോസമൃദ്ധി പ്ലസ്.  പശുക്കൾക്ക് മാത്രമാണ് ഗോസമൃദ്ധിയിൽ ഇൻഷുറൻസ് ആനുകൂല്യം ഉണ്ടായിരുന്നത്.  5000 ഓളം പശുക്കളെയാണ് ഈ പദ്ധതിയിൽ ഇൻഷുർ ചെയ്തിരിക്കുന്നത്. ഗോസമൃദ്ധി ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞ പശുക്കളെ ഗോസമൃദ്ധി പ്ലസ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്താനും കഴിയും.

English Summary: Gosamridhi Scheme

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine