നിഷാദിന്റെ "മുളക് ഗ്രാമം"

Tuesday, 24 October 2017 10:57 AM By KJ KERALA STAFF

പച്ചമുളക് വേപ്പില ഇവയിലൊക്കെയാണ് ഏറ്റവും കൂടുതൽ വിഷം ചേർത്ത് വില്പനയ്‌ക്കെത്തുന്നത്. അതുകൊണ്ടാണല്ലോ ഇപ്പൊ ഏതൊരു ചടങ്ങിലും സമ്മാനമായി വേപ്പിൻ തൈ പോലുള്ള " കിട്ടാക്കനി" കൾ നൽകുന്നതും. അതൊരു സൂചനയാണ്. നാളെ നാം ഭക്ഷിക്കുന്ന എന്തിലും യഥേഷ്ടം ഇടാറുള്ള വേപ്പില പച്ചമുളക് പോലുള്ളവ വിഷം ചേരാതെ കിട്ടില്ല എന്ന സ്ഥിതിക്ക് അറുതി വരുത്തുക. വീടിന്റെ അടുക്കളഭാഗത്തു യഥേഷ്ടം കണ്ടിരുന്ന വേപ്പിലയും മുളകുചെടിയും ഇന്ന് മിക്ക വീട്ടിലും ഇല്ലാതെയും ആയി. അതിനൊരു അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെ മാരാരിക്കുളം ഗ്രാമ പഞ്ചായത്തിൽ നിഷാദ് പച്ചമുളക് കൃഷി ചെയ്തിരിക്കുന്നു.

ഇതാണ് മാരാരിക്കുളത്തെ യുവകര്‍ഷകനായ നിഷാദിന്റെ പച്ചമുളക് തോട്ടം.പൗരാണിക ഭാരതീയ ജൈവകൃഷി സബ്രദായമായ വൃക്ഷായുര്‍വ്വേദ കൃഷി രീതി പിന്‍തുടരുന്ന കര്‍ഷകനാണ് നിഷാദ്.വ്യക്ഷായുര്‍വ്വേദ വിധി പ്രകാരം തയ്യാറാക്കിയ ഖുനാബ് ജല്‍ എന്ന ജീവാണു വാണ് നിഷാദിന് വിജയം നേടി കൊടുത്തത്. ദിനപ്രതി നൂറ് കിലോ പച്ചമുളകാണ് വിളവെടുപ്പ്.മാരാരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി പ്രിയേഷ്‌കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാരാരിക്കുളം പച്ചമുളക് ഗ്രാമം പദ്ധതിയുടെ വിജയം.

പച്ചമുളകും വേപ്പിലയും മറ്റു പച്ചക്കറികളുമെല്ലാം നിഷാദിന്റെ കൃഷിയിടത്തിൽ സമൃദ്ധമാണ്. ഓരോന്നിന്റെയും വിളവെടുപ്പിനു ശേഷം മറ്റൊന്ന് എന്ന രീതിയിൽ കൃത്യമായി കൃഷിചെയ്യുന്നു നിഷാദ് എന്ന കർഷകൻ.20 ഏക്കർ ഇൽ ആണ് നിഷാദ് വേപ്പില കൃഷി ചെയ്യുന്നത്. സോഷ്യൽ മീഡിയ പലപ്പോഴും നിഷാദിനെപ്പോലുള്ള കർഷകരെ സഹായിക്കുന്നു പച്ചക്കറി വില്പനയ്ക്കും ഒപ്പം കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇവർ എഫ് ബി യിലൂടെയും മറ്റും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പച്ചമുളക് കിട്ടാനും കൃത്യത കൃഷി രീതിയും പഠിക്കാനും നിഷാദിനെ വിളിക്കാം.ജൈവ വിപണന കേന്ദ്രത്തില്‍ വില്‍ക്കുന്നതിനേക്കാള്‍ 20 ശതമാനം വിലക്കുറവാണ് നിഷാദിന്റെ ഓഫര്‍ phone 9846335888 ....7907872837

Bainda Kb
Alapuzha

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എ…

December 15, 2018

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു കൊച്ചി: പുഞ്ചക്കുഴി തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി ' നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം സഫലമാകുന്നു. ഇനി കൃഷിക്കാവശ്യ മായ വെള്ളം ലഭിക്കുമെന്നതിനാൽ കർഷകർക്കും ആശ്വാസമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്…

December 15, 2018

പ്രളയദുരന്തം ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും

പ്രളയദുരന്തം ബാധിച്ച  കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും ളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയ…

December 15, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.