1. News

സംസ്ഥാനത്ത് ഉയർന്ന ഫോസ്‌ഫറസ് അംശമുള്ള  ആറ് മിശ്രിതവളങ്ങൾക്കുകൂടി നിയന്ത്രണം

സംസ്ഥാനത്ത് ഉയർന്ന ഫോസ്‌ഫറസ് അംശമുള്ള മിശ്രിതവളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു 18:18:18 മിശ്രിതവളത്തിന്റെ ഉത്പാദനവും വിതരണവും ഏപ്രിൽ ഒന്നുമുതൽ നിരോധിച്ചതിന് പിന്നാലെയാണ് കൂടുതൽ ഉപയോഗത്തിലുള്ള ആറ് വളങ്ങൾക്കുകൂടി നിയന്ത്രണമേർപ്പെടുത്തുന്നത്.

Asha Sadasiv
phosphorous
സംസ്ഥാനത്ത് ഉയർന്ന ഫോസ്‌ഫറസ് അംശമുള്ള മിശ്രിതവളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു 18:18:18 മിശ്രിതവളത്തിന്റെ ഉത്പാദനവും വിതരണവും ഏപ്രിൽ ഒന്നുമുതൽ നിരോധിച്ചതിന് പിന്നാലെയാണ് കൂടുതൽ ഉപയോഗത്തിലുള്ള ആറ് വളങ്ങൾക്കുകൂടി നിയന്ത്രണമേർപ്പെടുത്തുന്നത്.

കേരള കാർഷിക സർവകലാശാലാ നേതൃത്വത്തിൽ നടത്തിയ മണ്ണുപരിശോധനയിൽ സംസ്ഥാനത്തെ 60 ശതമാനം കൃഷിയിടങ്ങളിലും അളവിൽക്കൂടുതൽ ഫോസ്‌ഫറസ് കണ്ടെത്തിയിരുന്നു. ഒരുഗ്രാം മണ്ണിൽ 30 പി.പി.എം. (പാർട്ട് പെർ മില്യൺ) മുതൽ 50 പി.പി.എം.വരെയാണ് അനുവദനീയ അളവ്. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ വന്ന മാറ്റങ്ങളും ഫോസ്‌ഫറസ് അളവ് കൂട്ടി. ഈ സാഹചര്യത്തിലാണ് ഏറെ പ്രചാരമുണ്ടായിരുന്ന 18:18:18 വളം നിരോധിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചത്. 

എന്നാൽ ഇതിലുംകൂടുതൽ ഫോസ്‌ഫറസ് അംശമുള്ള മിശ്രിതവളങ്ങൾ സംസ്ഥാനത്ത് വിറ്റഴിക്കുന്നുണ്ടെന്ന് കാണ്ടെത്തിയിരുന്നു .രാസവസ്തു മന്ത്രാലയമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കുള്ള വളം ക്വാട്ട നിശ്ചയിക്കുന്നത്. നിരോധനത്തെക്കുറിച്ചും പകരമുപയോഗിക്കാവുന്ന വളങ്ങളെക്കുറിച്ചും തീരുമാനിക്കുന്നതിനായി ഏപ്രിൽ അവസാനവാരം ചേരുന്ന ഫെർട്ടിലൈസർ മോണിട്ടറിങ് കമ്മിറ്റി തീരുമാനിക്കും.

ഫോസ്‌ഫറസ് കുറയാൻ 
വിളനാശത്തിനിടയാക്കുന്ന തരത്തിൽ മണ്ണിലടിഞ്ഞുകൂടിയ ഫോസ്‌ഫറസ് അളവ് കുറയ്ക്കാൻ കൃഷിയിടത്തിൽ അഞ്ചുവർഷംവരെ ഫോസ്‌ഫറസ് അംശമില്ലാത്ത വളങ്ങൾ ഉപയോഗിക്കേണ്ടിവരും. തരിശിട്ടാൽ രണ്ടോ മുന്നോ വർഷത്തിനുള്ളിൽ ഒരുപരിധിവരെ പഴയനിലയിലേക്ക് കൃഷിഭൂമിയെ തിരിച്ചെത്തിക്കാനാവും.
English Summary: high level of phosphorus content in soil

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds