1. News

വസ്‌തു ഈടു നൽകി ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ എങ്ങനെ നേടാം?

വായ്‌പ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവക്ക് സ്വർണ്ണ പണയം കഴിഞ്ഞാലുള്ള മറ്റൊരു ഓപ്ഷനാണ് വസ്‌തു ഈട് വെച്ച് വായ്‌പ എടുക്കുക എന്നത്. ഈ ലോണിന് മറ്റ് ലോണുകളേക്കാൾ പലിശ കുറയുമെങ്കിലും ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്നത് തന്നെയാണല്ലോ ലാഭകരമാവുക. ഈ ലോൺ ഉപയോഗിച്ച് വേറെ വീട് വാങ്ങുകയോ, ബിസിനസ്സ് തുടങ്ങുകയോ എല്ലാം ചെയ്യാം. പക്ഷെ കൃത്യമായി ഇഎംഐ അടച്ച് ലോൺ ക്ലോസ് ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ ഈട് വച്ച വസ്‌തു നഷ്ടപ്പെടും.

Meera Sandeep
How to get a loan at the lowest interest rate by mortgaging the property?
How to get a loan at the lowest interest rate by mortgaging the property?

വായ്‌പ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവക്ക് സ്വർണ്ണ പണയം കഴിഞ്ഞാലുള്ള മറ്റൊരു ഓപ്ഷനാണ് വസ്‌തു ഈട് വെച്ച് വായ്‌പ എടുക്കുക എന്നത്. ഈ ലോണിന് മറ്റ് ലോണുകളേക്കാൾ പലിശ കുറയുമെങ്കിലും ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്നത് തന്നെയാണല്ലോ ലാഭകരമാവുക. ഈ ലോൺ ഉപയോഗിച്ച് വേറെ വീട് വാങ്ങുകയോ, ബിസിനസ്സ് തുടങ്ങുകയോ എല്ലാം ചെയ്യാം. പക്ഷെ കൃത്യമായി ഇഎംഐ അടച്ച് ലോൺ ക്ലോസ് ചെയ്യേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ ഈട് വച്ച വസ്‌തു നഷ്ടപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: 90% സർക്കാർ സഹായത്തോടെ പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള ബിസിനസ്സ്!

നിയമപരമായി വസ്തുവിൻെറ ഉടമസ്ഥതയും ഇത് സംബന്ധിച്ച രേഖകളും ഉള്ളവര്‍ക്ക് ലോൺ ലഭിക്കും. പെട്ടെന്ന് ലോൺ ലഭിക്കാൻ വരുമാനവും ക്രെഡിറ്റ് സ്‌കോറും പ്രധാനമാണ്. വസ്തു ഈട് നൽകി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈനായും ലോണിന് അപേക്ഷിക്കാം . 7.9 ശതമാനം മുതൽ 10.89 ശതമാനം വരെ നിരക്കിൽ പ്രമുഖ ബാങ്കുകൾ വസ്തു ഈടിൻമേൽ വായ്പ അനുവദിക്കുന്നുണ്ട്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 8.35 ശതമാനം നിരക്കിലാണ് വായ്പ നൽകുന്നത്. അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 7.9 ശതമാനം നിരക്കിൽ വായ്പ നൽകുന്നുണ്ട്. എച്ച്ഡിഎഫ്‍സി ബാങ്ക് എട്ട് ശതമാനവും ഐഡിബിഐ ബാങ്ക് 8.10 ശതമാനവും നിരക്കാണ് ഈടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡ 8.20 ശതമാനം പലിശക്ക് ലോൺ നൽകുമെങ്കിൽ 8.50 ശതമാനമാണ് ഐസിഐസിഐ ബാങ്ക് നിരക്ക്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ചൈല്‍ഡ് പ്ലാന്‍: ദീര്‍ഘകാല നിക്ഷേപം വഴി 1 കോടി രൂപ വരെ നേടാം

ഈ ലോൺ ലഭിക്കുന്നതിന്, പ്രോപ്പർട്ടി നിയമപരമായിരിക്കണം. ഇത് സംബന്ധിച്ച് സർക്കാർ അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം. മറ്റ് ബാധ്യതകൾ ഉണ്ടായിരിക്കരുത്. അനധികൃത ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വസ്തു ബാങ്കുകളിൽ പണയപ്പെടുത്താൻ കഴിയില്ല. വസ്തുവിൻെറ മൂല്യത്തിന് അനുസരിച്ചായിരിക്കും ലോൺ തുക.

യഥാര്‍ത്ഥ മൂല്യത്തിന് അനുസരിച്ച മുഴുവൻ തുകയും ബാങ്കുകൾ നൽകാറില്ല. അടുത്തുള്ള ബാങ്ക് സന്ദർശിച്ച് ലോൺ സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാം. അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുന്നതിനൊപ്പം വരുമാനം, സ്വത്ത്, സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ നൽകേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ എടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈട് നൽകുന്നതിനാൽ ലോൺ പ്രോസസ്സിങിനായി കാലതാമസം ഉണ്ടാകില്ല. ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധി ലഭിക്കും. വായ്പ തിരിച്ചടവ് കാലാവധി 20 വർഷം വരെയാകാം. ബാങ്കുകൾക്ക് അനുസരിച്ച് അനുവദിക്കുന്ന പരമാവധി തുകയിൽ വ്യത്യാസം വരാം. ഇഎംഐകൾ കൃത്യസമയത്ത് അടയ്ക്കാൻ ശ്രദ്ധിക്കണം. വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് വസ്തു വിറ്റ് ബാങ്കുമായുള്ള ബാധ്യത തീര്‍ക്കാം.

പ്രീ-ക്ലോഷർ ചാർജുകൾ ഇല്ലാത്ത വായ്പ എടുത്താൽ വായ്പാ കാലാവധി എത്തും മുമ്പ് തന്നെ അധിക ചാര്‍ജ് നൽകാതെ ലോൺ ക്ലോസ് ചെയ്യാം. പ്രോപ്പര്‍ട്ടി വാടകയ്‌ക്ക് നൽകി വസ്തുവിൽ നിന്ന് വാടക വരുമാനം നേടാം. ഈ തുക ആവശ്യമെങ്കിൽ വായ്പാ തിരിച്ചടവിന് ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്. ശമ്പളവരുമാനക്കാര്‍ക്കും ബിസിനസുകാര്‍ക്കും ആദായ നികുതി ആനുകൂല്യങ്ങളും ക്ലെയിം ചെയ്യാം. അതേസമയം വിവാഹം, വിദ്യാഭ്യാസം, മെഡിക്കൽ ബില്ലുകൾ എന്നിവയ്‌ക്കായി ഉപയോഗിക്കുകയാണെങ്കിൽ, നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയില്ല.

English Summary: How to get a loan at the lowest interest rate by mortgaging the property?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds