1. News

റേഷൻ കാർഡിലെ വിവരങ്ങൾ എങ്ങനെ തിരുത്താം

നവംബർ ഒന്ന് മുതൽ റേഷൻ കാർഡിൽ മാറ്റം വരികയാണ്. സ്മാർട്ട് റേഷൻ കാർഡ് ആക്കാനുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നവംബർ ഒന്നു മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനാൽ റേഷൻ കാർഡില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും മരിച്ചവരുടെ പേരുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Saranya Sasidharan
smart ration card sample
smart ration card sample

നവംബർ ഒന്ന് മുതൽ റേഷൻ കാർഡിൽ മാറ്റം വരികയാണ്. സ്മാർട്ട് റേഷൻ കാർഡ് ആക്കാനുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നവംബർ ഒന്നു മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനാൽ റേഷൻ കാർഡില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും മരിച്ചവരുടെ പേരുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പേര്, വയസ്, ലിംഗം, ബന്ധം, തൊഴിൽ, ഫോൺ നമ്പർ, വിലാസം എന്നിവയിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.

അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം മുഖേനയോ ഓൺ ലൈനായോ സെപ്റ്റംബർ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. സ്മാർട്ട് റേഷൻകാർഡ് നവംബർ ഒന്ന് മുതൽ, ആവശ്യമുള്ളവര്‍ക്ക് 25 രൂപയ്ക്ക് ലഭിക്കും. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ ലൈനായോ അപേക്ഷിക്കാം. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കാനോ എന്നത് ആലോചിക്കും.

ക്യൂ ആര്‍ കോഡ്, ബാര്‍കോ‌ഡ് എന്നിവ പുതിയ സ്മാർട്ട് കാർഡിൽ ഉണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമാണ്. കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യൂ ആര്‍ കോഡ് സ്കാനറും വയ്ക്കും. സ്കാന്‍ ചെയ്യുമ്പോള്‍ വിശദവിവരം സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്പോള്‍ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും.
ഒരു രാജ്യം ഒരു കാ‌ര്‍ഡ് വരുമ്പോള്‍ സ്മാർട്ട് റേഷൻ കാർഡ് കൂടുതല്‍ പ്രയോജനകരമാകും.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. പിന്നീട് അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.

ബന്ധപ്പെട്ട വാർത്തകൾ

റേഷന്‍ കാര്‍ഡ് ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍, അറിയേണ്ടതെല്ലാം

വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ

English Summary: How to update ration card information

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds