ആലപ്പുഴയ്ക്ക് വേണം 50000 അടുക്കള പാത്രങ്ങൾ: ഒരു പശുവിനെ നൽകൂ ഒരു ജീവനോപാധി നൽകൂ

Friday, 28 September 2018 12:25 PM By KJ KERALA STAFF

ആലപ്പുഴ: പ്രളയാനന്തര ആലപ്പുഴയ്ക്ക് അടിയന്തരമായി 50,000 അടുക്കളപാത്രങ്ങൾ ആവശ്യമുണ്ടെന്ന് ഐ ആം ഫോർ ആലപ്പി പ്രചരണം. ഇതുൾപ്പടെ വിവിധ സാധനങ്ങൾ നൽകുന്നതിനും അങ്കണവാടികളുടെയും  പൊതുസ്ഥാപനങ്ങളുടെയും പുനർനിർമാണം  ഏറ്റെടുക്കാൻ  സന്നദ്ധരായവരെയും തേടുകയാണ് ഐ.ഐം ഫോർ ആലപ്പി. കുട്ടനാട്, ചെങ്ങന്നൂർ മേഖലകൾക്ക്  ഊന്നൽ നൽകി പ്രളയത്തിൽ തകർന്ന പൊതുസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് കഴിഞ്ഞ 16നാണ് ഐ ആം ഫോർ ആലപ്പി പ്രചരണം വിവിധ സോഷ്യൽ മീഡിയ ഫോറങ്ങളിൽ തുടങ്ങിയത്. പ്രചരണം തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ ആശാവഹമായ സന്ദേശങ്ങളാണ് ലഭിച്ചത്. തെലുങ്ക് നടൻ രാജീവ് കനകല, ഭാര്യ നടിയും അവതാരകയുമായ  സുമ കനകല എന്നിവർ കുന്നുമ്മ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുനരുദ്ധാരണമേറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു.

കുട്ടനാടുൾപ്പടെയുള്ള മേഖലകളിൽ കുടിവെള്ള സ്രോതസുകളെല്ലാം  നാശമായതിനെ തുടർന്ന് 10000 ജല ശുദ്ധീകരണികളും 25 ആർ.ഒ.പ്ലാന്റുകളും ആവശ്യമുണ്ടെന്ന്  കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതർക്കുൾപ്പടെ ഉപയോഗിക്കാൻ 100 വീൽചെയർ, 200 വാട്ടർബെഡ്, 200 എയർബഡ് എന്നിവയും ആവശ്യമുണ്ടെന്ന് പ്രചരണം തുടങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കഞ്ഞിപ്പാടത്തെ അങ്കണവാടി, കുട്ടനാട്ടിലെ വേഴപ്ര അങ്കണവാടി, ചെമ്പുംപുറം ഗവ. യു.പി. സ്‌കൂൾ എന്നിവയുടെ പുനരുദ്ധാരണത്തിന് സഹായിക്കാൻ സന്നദ്ധരായവരെ തേടുകയാണ് ഐ ആം ഫോർ ആലപ്പി. പൊതുസ്ഥാനങ്ങളുടെ നാശനഷ്ടം പഠിച്ച് വിശദമായ രൂപരേഖ തയ്യാറാക്കിയാണ്  സഹായഭ്യർഥന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

ജില്ലയിൽ ഒട്ടേറെ ക്ഷീരകർഷകർക്ക് തങ്ങളുടെ ജീവനോപാധി നഷ്ടമായതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അവർക്ക് ജീവനോപാധി തിരിച്ചു നൽകാനുള്ള ഒരു പ്രചരണവും തുടങ്ങി. ഒരു പശുവിനെ നൽകു, ഒരു ജീവനോപാധി നൽകു എന്നാണ് ഈ പ്രചരണത്തിന്റെ മുദ്രാവാക്യം.ഓരോ മേഖലകൾ തിരിച്ച  നഷ്ടം നോക്കി സഹായാഭ്യർഥന നടത്തുകയെന്നതാണ് ഐ ആം ഫോർ ആലപ്പിയുടെ പരിപാടി. ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള സാമൂഹിക മാധ്യമ പ്രചാരണസംഘമാണ് ഇതിനു പിന്നിൽ.  സഹായം നൽകാൻ തല്പരായവർ: https://goo.gl/form/TimdoHQ6dawK4Skqc2 എന്ന ഫേസ്ബുക്ക് ലിങ്കുവഴി രജിസ്റ്റർ ചെയ്ത് സഹായം വാഗ്ദാനം ചെയ്യാം. 

Source: PRD

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.