1. News

പൊതുമേഖല ബാങ്ക് ക്ലാർക്ക് നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഐബിപിഎസ് (Institute of Banking Personal Selection), പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 4045 ഒഴിവുകളാണ് വിവിധ പൊതുമേഖലാ ബാങ്കുകളിലായിലുള്ളത്. കേരളത്തിൽ 52 ഒഴിവുകളുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.ibps.in സന്ദർശിച്ച് അപേക്ഷകളയക്കാവുന്നതാണ്.

Meera Sandeep

ഐബിപിഎസ് (Institute of Banking Personal Selection), പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി  നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 4045 ഒഴിവുകളാണ് വിവിധ പൊതുമേഖലാ ബാങ്കുകളിലായിലുള്ളത്.  കേരളത്തിൽ 52 ഒഴിവുകളുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.ibps.in സന്ദർശിച്ച് അപേക്ഷകളയക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 21 വരെ അപേക്ഷകളയക്കാവുന്നതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ,  ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നി ബാങ്കുകളിലാണ് ഒഴിവുകളുള്ളത്. എതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക. അതനുസരിച്ചുള്ള കേന്ദ്രത്തിൽ പരീക്ഷ എഴുതണം. കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.

വിദ്യാഭ്യാസ യോഗ്യത

ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വിജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി യോഗ്യത വേണം; അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നവർക്കു മുൻഗണന. 2023 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപറഞ്ഞ സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

പ്രായപരിധി

1 ജൂലൈ, 2023 ന് 20 വയസ്സിനും 28 വയസ്സിനും ഇടയിലുള്ളവരായിരിക്കും.  പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

എഴുത്തുപരീക്ഷ

പ്രിലിമിനറി, മെയിൻ ഘട്ടങ്ങളായി ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷകളുണ്ട്. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ്/ സെപ്റ്റംബർ സമയത്തും മെയിൻ പരീക്ഷ ഒക്ടോബറിലും. നെഗറ്റീവ് മാർക്കുമുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ. മെയിൻ പരീക്ഷയ്ക്കു കോഴിക്കോട്, കൊച്ചി എന്നിവയായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ ഫീസ്

850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ  ഓൺലൈനായി ഫീസ് അടയ്‌ക്കാംവുന്നതാണ്.

English Summary: IBPS Clerk 2023: Apply Online 4000plus Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds