1. News

കർഷകൻറെ വസ്തുവിൻറെ പോക്കുവരവ് അപേക്ഷ നിരസിക്കപ്പെട്ടാൽ ഉടമ ചെയ്യേണ്ട കാര്യങ്ങൾ

വളരെ നാളത്തെ അധ്വാനഫലം സ്വരുക്കൂട്ടി വച്ചു കൊണ്ടാണ് ഒരു വ്യക്തി വസ്തു വാങ്ങുന്നത്. വസ്തു പോക്കുവരവ് (ഒരു പട്ടാദാരുടെ പേരിൽ രേഖപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു പട്ടാദാർക്ക് കൈമാറുന്ന തോടുകൂടി ആദ്യത്തെ 'പട്ട'യിൽ വസ്തു 'പോക്ക്' എന്നെഴുതി രണ്ടാമത്തെ പട്ടയിൽ 'വരവ്' എന്ന് എഴുതുന്നതുകൊണ്ട് പോക്കുവരവ് എന്നറിയപ്പെടുന്നു)

Arun T
വസ്തുവുമായി ബന്ധപ്പെട്ട് വ്യവഹാരം
വസ്തുവുമായി ബന്ധപ്പെട്ട് വ്യവഹാരം

വളരെ നാളത്തെ അധ്വാനഫലം സ്വരുക്കൂട്ടി വച്ചു കൊണ്ടാണ് ഒരു വ്യക്തി വസ്തു വാങ്ങുന്നത്. വസ്തു പോക്കുവരവ് (ഒരു പട്ടാദാരുടെ പേരിൽ രേഖപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു പട്ടാദാർക്ക് കൈമാറുന്ന തോടുകൂടി ആദ്യത്തെ 'പട്ട'യിൽ വസ്തു 'പോക്ക്' എന്നെഴുതി രണ്ടാമത്തെ പട്ടയിൽ 'വരവ്' എന്ന് എഴുതുന്നതുകൊണ്ട് പോക്കുവരവ് എന്നറിയപ്പെടുന്നു) ചെയ്യുവാൻ സമർപ്പിച്ച് കഴിയുമ്പോൾ നിലവിൽ ടി വസ്തുവുമായി ബന്ധപ്പെട്ട് വ്യവഹാരം കോടതിയിൽ നിലവിലുള്ളതു കൊണ്ട്, പോക്കുവരവ് അപേക്ഷ നിരസിക്കപ്പെട്ടാൽ ഉടമയ്ക്ക് ഉണ്ടാവുന്ന മനോവേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല.

കേരള ലാൻഡ് ടാക്സ് ആക്ട്, 1961സെക്ഷൻ 3 (iii) പ്രകാരം ഭൂനികുതി ആരുടെ പേരിലാണോ സ്വീകരിക്കപ്പെടുന്നത് ആ വ്യക്തി Registered Land Holder ആയിരിക്കണമെന്ഭൂമിയുടെ രജിസ്ട്രേഡ് ഉടമ പോക്കുവരവിനായി അപേക്ഷ സമർപ്പിച്ചാൽ, ഭൂമിയുടെ മറ്റ് വ്യവഹാരങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ വില്ലേജ് ഓഫീസർക്കോ തഹസിൽദർക്കോ ബാധ്യത ഇല്ല.

പോക്കുവരവിന് വേണ്ടി സമർപ്പിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള തർക്കം ഉണ്ടെങ്കിൽ കക്ഷികൾ ബന്ധപ്പെട്ട സിവിൽ കോടതിയെ സമീപിക്കുകയും ആവശ്യമായ ഉത്തരവുകൾ നേടിയെടുക്കേണ്ടതുമാകുന്നു. ഇക്കാര്യത്തിൽ ഇടപെടുവാനും കേസ് നിലവിലുണ്ടെന്ന തർക്കം ഉന്നയിച്ചു പോക്കുവരവ് വൈകിക്കാൻ അധികാരികൾക്ക് അധികാരമില്ലാത്തതുമാകുന്നു.കേരള ഭൂനികുതി നിയമം, സെക്ഷൻ 5(2) പ്രകാരം, സംബന്ധമായും ഉടമയിൽ നിന്നും ഭൂനികുതി ഈടാക്കേണ്ടതാണ്.
WPC(C)30303/2018

'പോക്കുവരവ്' വസ്തുവിനെക്കുറിച്ചുള്ള ഒരു അവസാന തീർച്ചയല്ല. വസ്തുവിന്റെ ഭൂനികുതി ആരിൽ നിന്നും ഈടാക്കണം എന്നുള്ള ഒരു ഉപാധി മാത്രമാണ് പോക്കുവരവ്.(കേരള വില്ലേജ് മാന്വൽ )

പോക്കുവരവ് ഒരാളുടെ ഭൂമിയിലുള്ള അവകാശത്തെ നിരാകരിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നില്ല. വസ്തുനികുതി ഈടാക്കുവാനുള്ള ഉപാധി മാത്രമാണ്. സുപ്രീം കോടതി(Surney v. Inder Kaur [AIR(1996) SC 2823] )

English Summary: If a farmers application for a land gets rejected , what is the consequence

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds