1. News

അറിയിപ്പുകൾ

മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ശുദ്ധ ജല കുളങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നതിന് ജില്ലയുടെ പരിധിയിൽ വരുന്ന കർഷകരിൽ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് സമീപം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും നവംബർ 18 വൈകിട്ട് അഞ്ചിനകം അക്വാ കൾച്ചർ പ്രമോട്ടർമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർമാർ എന്നിവർക്കോ, ഡെപ്യൂട്ടി ഡയറക്ടർക്കോ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2252814, 0477 2251103

KJ Staff

മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ശുദ്ധ ജല കുളങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നതിന് ജില്ലയുടെ പരിധിയിൽ വരുന്ന കർഷകരിൽ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് സമീപം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും നവംബർ 18 വൈകിട്ട് അഞ്ചിനകം അക്വാ കൾച്ചർ പ്രമോട്ടർമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർമാർ എന്നിവർക്കോ, ഡെപ്യൂട്ടി ഡയറക്ടർക്കോ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2252814, 0477 2251103

 

മത്സ്യത്തൊഴിലാളികള്‍ക്ക് 
സമഗ്രആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളി വിഭാഗത്തിലും തൊഴില്‍ വകുപ്പിന്റെ കീഴിലുളള ചിയാക് എന്ന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചിയാക് മുഖാന്തിരം മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയപ്പോള്‍ എല്ലാ മത്സ്യത്തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 പദ്ധതിയ്ക്കുളള രജിസ്‌ട്രേഷന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നത്. പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി മതിയായ രേഖകള്‍ സഹിതം ഫിഷറീസ് മത്സ്യഭവന്‍ പോലുളള സെന്ററുകളിലെ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ സമീപിക്കണം. 
CN Remya Chittettu Kottayam, #KrishiJagran

English Summary: important agri notice

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds