1. News

വിയറ്റ്നാമിൽനിന്നുള്ള കുരുമുളക് ഇറക്കുമതിയിൽ  വർധനവ്

വിയറ്റ്നാമിൽനിന്നുള്ള കുരുമുളക് ഇറക്കുമതി കൂടുന്നു.മൂല്യവർധിത ഉൽപന്നമായി മറ്റ് രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയയ്ക്കുമെന്ന വ്യവസ്ഥയിലാണ് വിയറ്റ്നാമിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്

Asha Sadasiv
black pepper
വിയറ്റ്നാമിൽനിന്നുള്ള കുരുമുളക് ഇറക്കുമതി കൂടുന്നു.മൂല്യവർധിത ഉൽപന്നമായി മറ്റ് രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയയ്ക്കുമെന്ന വ്യവസ്ഥയിലാണ് വിയറ്റ്നാമിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ഈ വ്യവസ്ഥയിൽ എത്ര ചരക്ക് വേണമെങ്കിലും ഇറക്കുമതി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. തീരുവ അടയ്ക്കേണ്ടതുമില്ല. എന്നാൽ, ഈ കുരുമുളക് ആഭ്യന്തര വിപണിയിൽ വിൽക്കരുതെന്നാണ് വ്യവസ്ഥ..കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 7641 ടൺ കുരുമുളകാണ് വിയറ്റ്‌നാമിൽനിന്ന് ഇറക്കുമതി ചെയ്തത്. അതേസമയം ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി ഗണ്യമായി കുറഞ്ഞു.കിലോഗ്രാമിന് 175 രൂപയാണ് വിയറ്റ്‌നാം കുരുമുളകിന്റെ വില..ഇതിന്റെ നേർപകുതി വിലയ്ക്കാണ് വിയറ്റ്‌നാമിൽ നിന്ന് മുളക് ലഭിക്കുന്നത്.

ഈ മുളകിൽനിന്ന് സത്തെടുത്ത ശേഷം മുളകിന്റെ ചണ്ടി വിപണിയിലേക്ക് എത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇറക്കുമതി മുളകിന്റെ ചണ്ടി മുഴുവൻ രാജ്യത്തെ മസാല കമ്പനികൾ വാങ്ങുകയാണ്. കുരുമുളക് പൊടിയിലും മസാലപ്പൊടിയിലും ചേർക്കാനാണ് ഈ ചണ്ടി ഉപയോഗിക്കുന്നത്. കിലോഗ്രാമിന് 50 രൂപ മാത്രമാണ് ചണ്ടിയുടെ വില. കുറഞ്ഞ വിലയ്ക്ക് ചണ്ടി ആവശ്യം പോലെ ലഭിക്കുന്നതിനാൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ആവശ്യക്കാർ കുറയുകയാണെന്ന് കർഷകർ പറയുന്നു.വിലത്തകർച്ചയ്ക്കും ഇത് കാരണമാകുന്നു. വിയറ്റ്‌നാം മുളകിന് സത്ത് കുറവാണ്.

സത്ത് എടുക്കാനായി കൊണ്ടുവരുന്നവർ മുളകിന്റെ ചണ്ടി വിപണിയിലെത്തിച്ച് ലാഭം കണ്ടെത്തുകയാണിപ്പോൾ.അതേസമയം സത്ത് കുറവായ മുളക് ഇറക്കുമതി ചെയ്യുന്നതിന് നിയമ തടസ്സമുണ്ട്.ആറ് ശതമാനത്തിൽ കുറഞ്ഞ സത്തുള്ള കുരുമുളക് ഇറക്കുമതി ചെയ്യരുതെന്നാണ് വ്യവസ്ഥ.ആറ് ശതമാനത്തിൽ കൂടുതൽ സത്തുണ്ടെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് വിയറ്റ്‌നാമിൽനിന്ന് ഇറക്കുമതി നടത്തുന്നത്. എന്നാൽ, ഈ സർട്ടിഫിക്കറ്റുകൾ തന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള ഇറക്കുമതി തടയണമെന്നും ഇന്ത്യൻ പെപ്പർ ട്രേഡേഴ്‌സ്, പ്ലാന്റേഴ്‌സ് കൺസോർഷ്യം കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട് വിയറ്റ്നാം കുരുമുളക് വൻതോതിൽ വിപണിയിലെത്തുന്നത് കർഷകരെ വലയ്ക്കുകയാണ്
English Summary: increase in pepper import from Vietnam

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds