Updated on: 4 December, 2020 11:19 PM IST
Courtesy-jaivikkheti.in

ഇന്ത്യ ജൈവ കര്‍ഷകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും ജൈവകൃഷിയുടെ വിസ്തൃതിയില്‍ ഒമ്പതാം സ്ഥാനത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പ്രധാന ജൈവകയറ്റുമതികള്‍ ഫ്‌ളാക്‌സ് സീഡുകള്‍, എള്ള്, സോയാബീന്‍, ചായ, ഔഷധ സസ്യങ്ങള്‍, അരി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ്. ജൈവകര്‍ഷകരെയും മൊത്ത-ചില്ലറ കച്ചവടക്കാരെയും നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഓര്‍ഗാനിക് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുമെന്നും കേന്ദ്രകൃഷിമന്ത്രാലയം പറഞ്ഞു. ആരോഗ്യത്തിനും പോഷണത്തിനും ജൈവഭക്ഷണം എന്ന സന്ദേശം പ്രചരിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Organic Sikkim-Courtesy-futurepolicy.org

ആദ്യ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനം സിക്കിം-Sikkim-first organic state in the world

ഇന്ത്യയിലും ആഗോളതലത്തിലും ജൈവഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരുകയാണ്. ആഗോളതലത്തില്‍ കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ആളുകള്‍ ആരോഗ്യകരമായ സുരക്ഷിത ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ അത് ജൈവകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രകൃതിക്കും നേട്ടമാവുകയാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമായി സിക്കിം മാറിയിരിക്കുന്നു. ത്രിപുരയും ഉത്തരാഖണ്ഡും ആ പാതയിലാണുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പരമ്പരാഗതമായിത്തന്നെ ജൈവകൃഷിയെ ആശ്രയിക്കുന്നവരും രാസവളവും കീടനാശിനിയും വളരെ അപൂര്‍വ്വമായി ഉപയോഗിക്കുന്നവരുമാണ്. ആദിവാസികളും ദ്വീപ് നിവാസികളും ഇത്തരത്തില്‍ കൃഷി ചെയ്യുന്നവരാണ്. അവരെ ആ പാരമ്പര്യം തുടരാന്‍ സഹായിക്കുകയാണ് ആവശ്യം.

Courtesy-imalayalee.org

MOVCD & PKVY

ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് 2015 ല്‍ രാസരഹിതകൃഷി പ്രോത്സാഹിപ്പിക്കാന്‍ മിഷന്‍ ഓര്‍ഗാനിക് വാല്യൂ ചെയിന്‍ ഡവലപ്‌മെന്റ് ഫോര്‍ നോര്‍ത്ത് ഈസ്റ്റ് റീജിയണും(MOVCD) പരമ്പരാഗത് കൃഷി വികാസ് യോജനയും( PKVY) ആരംഭിച്ചത്. അതിനെതുടര്‍ന്ന് 2018ല്‍ ആഗോള ജൈവമാര്‍ക്കറ്റില്‍ സ്ഥാനമുറപ്പിക്കാനായി അഗ്രി എക്‌സ്‌പോര്‍ട്ട് പോളിസി കൊണ്ടുവന്നത്. ഇതിന്റെ ഫലമായി 2018-19 ല്‍ ജൈവോത്പ്പന്ന കയറ്റുമതിയില്‍ 50% വര്‍ദ്ധനവുണ്ടാവുകയും 5151 കോടി രൂപയുടെ വിദേശനാണ്യം നേടുകയും ചെയ്തു. ആസാമും മിസോറാമും മണിപ്പൂരും നാഗാലാന്റും ഇംഗ്ലണ്ട്,അമേരിക്ക,സ്വാസിലാന്റ്,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് കാര്യമായ കയറ്റുമതി നടത്തി നേട്ടം കൊയ്തു.

Courtesy-edu.greenecosystem.in

NPOP & PGS

ഉപഭോക്താവ് ഉത്പ്പന്നം വാങ്ങണമെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ പ്രധാനമാണ്. ആഭ്യന്തര വിപണിയില്‍ പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റത്തിലൂടെയും(PGS) കയറ്റുമതിക്ക് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) വഴിയുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 2017 ലെ ഫുഡ് സേഫ്റ്റി& സ്റ്റാന്‍ഡാര്‍സ് (ഓര്‍ഗാനിക് ഫുഡ്‌സ്) റഗുലേഷന്‍സ് NPOP യെയും PGS നെയും അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപഭോക്താവ് ജൈവഉത്പ്പന്നങ്ങളില്‍ FSSAI ,Jaivik Bharat/PGS Organic India എന്ന ലേബലുണ്ടെന്ന് ഉറപ്പാക്കിവേണം അവ വാങ്ങാന്‍. ഓര്‍ഗാനിക്കിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഉത്പ്പന്നങ്ങള്‍ക്കാണ് PGS Green എന്ന ലേബല്‍ നല്‍കുന്നത്.

Courtesy-jaivikbharath.fssai.gov.in

എട്ടു ലക്ഷം ഹെക്ടറില്‍ കൃഷി-Organic farming in 8 L Hecters

PKVY ക്കു കീഴില്‍ 40,000 ത്തിലധികം ക്ലസ്റ്ററുകളിലായി 7 ലക്ഷം ഹെക്ടറിലേറെ കൃഷിയാണ് നടക്കുന്നത്. MOVCD യില്‍ 160 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളിലായി 80,000 ഹെക്ടറിലാണ് കൃഷി നടക്കുന്നത്. ഇത് സുസ്ഥിരമാകണമെങ്കില്‍ മാര്‍ക്കറ്റ് ലിങ്ക്ഡ് കോണ്‍ട്രാക്ട് ഫാമിംഗ് യാഥാര്‍ത്ഥ്യമാകണമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇഞ്ചി,മഞ്ഞള്‍,ബ്ലാക് റൈസ്,സുഗന്ധവ്യഞ്ജനങ്ങള്‍,നുട്രി സെറിയല്‍സ്,പൈന്‍ആപ്പിള്‍,ഔഷധസസ്യങ്ങള്‍,ബാംബു ഷൂട്ട്‌സ് തുടങ്ങിയവയ്ക്കാണിപ്പോള്‍ വലിയ പ്രാധാന്യം ലഭിച്ചിട്ടുള്ളത്. മേഘാലയയില്‍ നിന്നും മദര്‍ ഡയറിയും മണിപ്പൂരില്‍ നിന്നും Revanta ഫുഡ്‌സും ബിഗ് ബാസ്‌ക്കറ്റും ഉത്പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. കേരളം,മഹാരാഷ്ട്ര,കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ ്അസോസിയേഷന്‍ വഴിയും മറ്റും കര്‍ഷകര്‍ ഇടനിലക്കാരില്ലാതെ ഉത്പ്പന്നങ്ങള്‍ വിറ്റ് മാന്യമായ ലാഭം നേടുന്നുണ്ട്. മാര്‍ക്കറ്റിന് ഉപകാരപ്രദമാകും വിധം ഒരു ജില്ലക്ക് ഒരുത്പ്പന്നം എന്ന പദ്ധതി നടപ്പിലാക്കാനും നഗരങ്ങളില്‍ കൂടുതല്‍ ഓര്‍ഗാനിക് ക്ലസ്റ്ററുകല്‍ ആരംഭിക്കാനും പദ്ധതി തയ്യാറാവുകയാണ്.
 

കോവിഡ്കാല വിപണനം - Business in COVID period

കോവിഡ് ലോക്ഡൗണ്‍ കാരണം കച്ചവടകേന്ദ്രങ്ങള്‍ അടഞ്ഞതോടെയാണ് പുത്തന്‍ മേഖലകള്‍ കര്‍ഷകര്‍ക്കായി തുറക്കപ്പെട്ടത്.കൊഹിമയിലെ ഗ്രീന്‍ കാരവന്‍ നാഗാലാന്‍ഡിലെ മുഴുവന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധപ്പെടുത്തി പച്ചക്കറി,കരകൗശല ഉത്പ്പന്നങ്ങള്‍ ഹാന്റ്‌ലൂം എന്നിവയുടെ വിപണനം www.instamojo.com വഴി സാധിതമാക്കി. മഹാരാഷ്ട്രയില്‍ FPOs ഓണ്‍ലൈനായി പച്ചക്കറിയും പഴങ്ങളും വിപണനം ചെയ്തു. പഞ്ചാബില്‍ ഇലക്ട്രിക് വാനുകളിലായിരുന്നു വീടുവീടാന്തര വിപണനം. മണിപ്പൂര്‍ ഓര്‍ഗാനിക് ഏജന്‍സി (MoMA) MOVCD യുടെ കീഴിലുള്ള 15 FPC കളുടെ ഉത്പ്പന്നങ്ങള്‍ ഇംഫാലിലെ 2 ഓര്‍ഗാനിക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി.കേരളത്തില്‍ 100 കണക്കിന് വിപണികളാണുണ്ടായത്. 

www.jaivikkheti.in

ഓര്‍ഗാനിക് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.jaivikkheti.in ജൈവകര്‍ഷകരും കച്ചവടക്കാരും തമ്മിലുള്ള ശക്തമായ ഇണക്കുകണ്ണിയായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ സംവിധാനങ്ങളും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെട്ട കാലമാണിത്. ICAR വികസിപ്പിച്ച സംയോജിത ഓര്‍ഗാനിക് ഫാമിംഗ് മോഡല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പഠിപ്പിച്ചുകൊടുത്തതുപോലും വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ജൈവകൃഷി ഒട്ടും പുതിയതല്ല എന്നതാണ് സത്യം. രാസവളപ്രയോഗ കാലത്തിന് മുന്നെ ചാണകവും പച്ചിലയും ഉപയോഗിച്ച് കൃഷി ചെയ്ത സംസ്‌ക്കാരമാണ് ഇന്ത്യക്കാര്‍ക്കുളളത്. അതുകൊണ്ടുതന്നെ ലോകം ശ്രദ്ധിക്കുന്ന ജൈവനിലവാരത്തിലേക്ക് ഭാരതത്തിലെ കര്‍ഷകര്‍ക്ക് ഉയരാന്‍ അധിക സമയം വേണ്ടിവരില്ല. 

India ranks first in number of organic farmers and ninth in terms of agricultural area

According to the Union Ministry of Agriculture, India has the largest number of organic farmers and the ninth largest area for organic farming. India's major organic exports are flax seeds, sesame, soybean, tea, medicinal plants, black rice and pulses. The Union Ministry of Agriculture said it would strengthen the organic e-commerce platform to directly connect organic farmers and wholesalers and retailers. The government also aims to spread the message of organic food for health and nutrition.

Sikkim - the first complete organic state in the world

There is big demand for organic products as people are aware on quality food especially after the start of COVID pandemic.When people demand healthy and safe food to cope with the challenge posed by the COVID epidemic globally, it directly benefit the organic farmers, consumers and the nature. Sikkim has become the world's first fully organic state. Tripura and Uttarakhand are on that path. The Northeastern states have traditionally relied on organic farming and rarely use chemical fertilizers and pesticides. Tribals and islanders are the ones who cultivate in this way. We need to help them continue that tradition.

MOVCD & PKVY

With this in mind, the Mission Organic Value Chain Development for the North East Region (MOVCD) and the Traditional Agriculture Development Plan (PKVY) were launched in 2015 to promote chemical-free farming. This was followed by the introduction of the Agri Export Policy in 2018 to establish itself in the global organic market. As a result, exports of organic products increased by 50% in 2018-19 and earned foreign exchange of `5151 crore. Assam, Mizoram, Manipur and Nagaland exported materials to England, the United States, Swaziland and Italy in a significant way.

NPOP & PGS

Certification is important to convince the customer on the product. Certification is provided through the Participatory Guarantee System (PGS) in the domestic market and through the National Program for Organic Production (NPOP) for exports. The Food Safety & Standards (Organic Foods) Regulations 2017 are based on the NPOP and PGS. The consumer must ensure that the organic products are labeled FSSAI, Jaivik Bharat / PGS Organic India. Products that are switching to organic are labeled PGS Green.

Organic farming in 8 lakh hectares

Under PKVY, more than 7 lakh hectares are cultivated in more than 40,000 clusters. MOVCD cultivates 80,000 hectares with 160 farmer producer companies. The government believes that market linked contract farming must become a reality if this is to be sustainable. Ginger, turmeric, black rice, spices, nut cereals, pineapple, medicinal plants and bamboo shoots are the majoe products exported as of now. Mother Dairy buys products from Meghalaya and Revanta Foods and Big Basket from Manipur. In states like Kerala, Maharashtra and Karnataka, farmers are making decent profits by selling their produce without intermediaries through the Residents Welfare Association and others. The plan is to implement the One Product per District project and launch more organic clusters in cities to benefit the market.

Business in COVID period

The new areas were opened to farmers after the closure of shops due to the COVID lockdown. In Maharashtra, FPOs marketed vegetables and fruits online. In Punjab, electric vans were used for door-to-door sales. The products of 15 FPCs under Manipur Organic Agency (MoMA) supported by MOVCD collected products from villeges to 2 Organic Wholesale Markets in Imphal and delivered to the customers. There were over 100 markets in Kerala, selling vegetables and fruits directly to customers.

www.jaivikkheti.in

 
The organic e-commerce platform www.jaivikkheti.in acts as a strong link between organic farmers and traders. This is a time when social media platforms and digital systems are most beneficial to farmers. The integrated organic farming model developed by ICAR was even taught to farmers in the Northeastern states via video conference. The truth is that organic farming is not new to farmers in India. Indians have a culture of cultivating with cow dung and greens before the time of fertilizer application. Therefore, it will not take long for Indian farmers to rise to world-class organic producers. 

കൃഷിയെ മാറ്റിമറിച്ച ട്രാക്ടര്‍

English Summary: India ranks first in number of organic farmers and ninth in terms of agriculture area
Published on: 16 August 2020, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now