News
ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ തപ്പാം

ഇന്ത്യൻ വിഭവങ്ങളുടെ പേര് ഇനി ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ തിരഞ്ഞാൽ കിട്ടും ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ആറ് വിഭവങ്ങളുടെ പേരുകള്‍ ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഇന്ത്യന്‍ ഭക്ഷണത്തിന് ലഭിച്ച വലിയ ഒരംഗീകാരം കൂടിയാണ് . ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് ലോകമെമ്പാടും ഇപ്പോള്‍ സ്വീകാര്യത കൂടിക്കൂടി വരികയാണ്. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ചു തന്നെ വ്യത്യസ്തമായ .വിവിധതരം ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഇന്ത്യന്‍ ഭക്ഷണത്തെ ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.
മസാല, നെയ്യ്, പപ്പടം, പൂരി, കീമാ, ഭേല്‍പൂരി എന്നീ വിഭവങ്ങളാണ് ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യന്‍ വിഭവങ്ങള്‍.
മസാല
വൈവിധ്യമായ മസാലകളാണ് ഇന്ത്യന്‍ ഭക്ഷണത്തെ ഇത്രയും വ്യത്യസ്തമാക്കുന്നതും രുചികരമാക്കുന്നതും. ഉര്‍ദ്ദു ഭാഷയില്‍ നിന്നാണ് മസാല എന്ന വാക്കിൻ്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തെയാണ് മസാല എന്ന പദം കൊണ്ട് ഓക്‌സ്‌ഫോര്‍ഡ് അര്‍ത്ഥമാക്കുന്നത്.
നെയ്യ്
പശുവിൻ്റെയോ, എരുമയുടെയോ പാലിന്‍ നിന്നും എടുക്കുന്ന വെണ്ണയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒന്നാണ് നെയ്യ് എന്നാണ് നെയ്യ് എന്ന വാക്കിന് അര്‍ത്ഥമായി ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്.
പൂരി
മാവ് കുഴച്ചെടുത്ത് നേര്‍പ്പിച്ച് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് എണ്ണയില്‍ മുക്കി പൊരിച്ചെടുത്ത് പച്ചക്കറികള്‍ കൊണ്ടുള്ള കറിയ്‌ക്കൊപ്പം കഴിക്കുന്ന വിഭവമാണ് പൂരി.
പപ്പടം
ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഉഴുന്നുപരിപ്പു കൊണ്ടുള്ള മാവ് വട്ടാകൃതിയില്‍ നേര്‍പ്പിച്ച് പരത്തി ഉണ്ടാക്കുന്ന വിഭവമാണ് പപ്പടം.
കീമ
ഇറച്ചി തീരെ പൊടിയായി അരിഞ്ഞെടുക്കുന്നതിനെയാണ് കീമാ എന്നു പറയുന്നത്.ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ കബാബിൻ്റെയും സമോസയുടെയും നാനിൻ്റെയുമൊക്കെ ഉള്ളില്‍ നിറച്ച് തയ്യാറാക്കുന്ന വിഭവങ്ങളിലാണ് പ്രധാനമായും കീമാ ഉപയോഗിക്കുന്നത്.
ഭേല്‍പൂരി.
വടക്കേഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു തെരുവു ഭക്ഷണമാണ് ഭേല്‍പൂരി. ഒക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ വറുത്ത അരിയും ഉള്ളിയും മസാലപ്പൊടികളും ഒരു പ്രത്യേകതരം ചമ്മന്തിയോടൊപ്പംകിട്ടുന്ന വിഭവമാണ് ഭേല്‍പൂരി.
Share your comments