1. News

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജൻറ് നിയമനം

ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു.

Meera Sandeep
Indian Post Office Recruitment 2021: Apply for Life Insurance Agent vacancies
Indian Post Office Recruitment 2021: Apply for Life Insurance Agent vacancies

ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. ഏജൻസി അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന.

ചെന്നൈ മെട്രോയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം

പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  നടത്തേണ്ടതിനാൽ ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്.

യു.പി.എസ്.സി, അസിസ്റ്റന്റ് എഞ്ചനീയർ ഉൾപ്പടെയുള്ള തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അവസാന തിയ്യതി

അപേക്ഷകൾ ഓഫീസ്സിൽ ലഭിക്കേണ്ട അവസാന തിയ്യതി 04/01/2022.

തെരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ NSC/KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്‌ക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9446420626 or 0484 2620570 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

English Summary: Indian Post Office Recruitment 2021: Apply for Life Insurance Agent vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds