1. News

UPI Transaction: 14 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടത്തി ഇന്ത്യയിലെ യുപിഐ ഉപഭോക്താക്കൾ

രാജ്യത്ത് ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി 9 ബില്യൺ റെക്കോർഡ് ഇടപാടുകൾ നടത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യാഴാഴ്ച അറിയിച്ചു. ഇത് ഏകദേശം 14 ലക്ഷം കോടി രൂപയ്ക്ക് സമാനമാണ് എന്ന് ഓദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Raveena M Prakash
India's UPI Transaction touches 9 Billion, worth 14 Lakh Crore rupees says report
India's UPI Transaction touches 9 Billion, worth 14 Lakh Crore rupees says report

രാജ്യത്ത്, ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി 9 ബില്യൺ റെക്കോർഡ് ഇടപാടുകൾ നടത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വ്യാഴാഴ്ച അറിയിച്ചു. ഇത് ഏകദേശം 14 ലക്ഷം കോടി രൂപയ്ക്ക് സമാനമാണ് എന്ന് ഓദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് റീട്ടെയിൽ പേയ്‌മെന്റുകളും, സെറ്റിൽമെന്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള ഓദ്യോഗിക സ്ഥാപനമായ NPCI അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകി.

മെയ് 23-ൽ, UPI ഇത് 9 ബില്യണിൽ കൂടുതൽ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്. യുപിഐ ഉപയോഗിച്ച് തത്സമയം മൊബൈലിൽ നിന്ന് തടസ്സങ്ങളില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ യുപിഐ വഴി സാധിക്കുമെന്ന് NPCI ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. 2026 മുതൽ 27 വർഷത്തോടെ യുപിഐ ഇടപാടുകൾ പ്രതിദിനം 1 ബില്യൺ ആകുമെന്ന് ഒരു PwC ഇന്ത്യ റിപ്പോർട്ട് നേരത്തെ പ്രസ്താവിച്ചിരുന്നു, ഇത് രാജ്യത്തെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90 ശതമാനമായി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

2022-23 കാലയളവിൽ റീട്ടെയിൽ സെഗ്‌മെന്റിലെ, മൊത്തം ഇടപാടിന്റെ 75 ശതമാനവും യുപിഐയുടെ സംഭാവനയാണെന്ന് ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക് - 2022-27 എന്ന റിപ്പോർട്ട് വെളിപ്പെടുത്തിയത്. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് മാർക്കറ്റ് 50 ശതമാനം സിഎജിആറിൽ സ്ഥിരമായ വളർച്ച കൈവരിച്ചു, 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ, 411 ബില്യൺ ഇടപാടുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ റിപ്പോർട്ട് പറയുന്നു.

2026-2027 സാമ്പത്തിക വർഷത്തിൽ UPI പ്രതിദിനം 1 ബില്യൺ ഇടപാടുകൾ രേഖപ്പെടുത്തുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് 2022-23 ലെ 83.71 ബില്യൺ ഇടപാടുകളിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യൺ ഇടപാടുകളായി മാറുമെന്ന്, ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. യുപിഐയ്ക്ക് ശേഷം റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് കാർഡ്സ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്‌മെന്റ് എന്നതിനാൽ ക്രെഡിറ്റ് കാർഡ് സെഗ്‌മെന്റ് ആരോഗ്യകരമായ നിരക്കിൽ വളരുന്നതായി കണക്കുകൾ പറയുന്നു . 2024–2025 സാമ്പത്തിക വർഷത്തോടെ ക്രെഡിറ്റ് കാർഡുകളിലെ ഇടപാടുകളുടെ എണ്ണം ഡെബിറ്റ് കാർഡുകളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും NPCI വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: 262 ലക്ഷം ടൺ ഗോതമ്പ്, താങ്ങുവില നിരക്കിൽ കർഷകരിൽ നിന്ന് വാങ്ങി കേന്ദ്ര സർക്കാർ

Pic Courtesy: Business Today,  Clear tax chronicles

English Summary: India's UPI Transaction touches 9 Billion, worth 14 Lakh crore rupees says report

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds