1. News

അന്താരാഷ്‌ട്ര കാപ്പി ദിനം, 2018

ഇന്ന് അന്താരാഷ്‌ട്ര കാപ്പി ദിനം.കാപ്പി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്.ആവിപറക്കുന്ന പറക്കുന്ന ഒരു കപ്പ് കാപ്പി രാവിലെ കിട്ടിയാൽ ഒരു ദിവസത്തെ ഉന്‍മേഷമുള്ളതാക്കാന്‍ അതുമതി.ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതത്തെചെറുക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

KJ Staff
ഇന്ന് അന്താരാഷ്‌ട്ര കാപ്പി ദിനം.കാപ്പി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്.ആവിപറക്കുന്ന പറക്കുന്ന ഒരു കപ്പ് കാപ്പി രാവിലെ കിട്ടിയാൽ ഒരു ദിവസത്തെ ഉന്‍മേഷമുള്ളതാക്കാന്‍ അതുമതി.ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതത്തെചെറുക്കാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. കാപ്പി കുടിച്ചാല്‍ ഓര്‍മ്മ ശക്തിയുണ്ടാകും. എന്നാല്‍, ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, കാപ്പി നിങ്ങളുടെ സൗന്ദര്യവര്‍ദ്ധനക്ക് ഗുണപ്രദമാണ്. നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ഗുണഫലങ്ങള്‍ നല്‍കുവാന്‍ അതിനു കഴിയും.

കാപ്പി കൃഷി മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയാണ് ദിനാചരണം.കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പ്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിനും കാപ്പിക്ക് ലോകശ്രദ്ധ നേടുന്നതിനും വേണ്ടിയാണ് കാപ്പിദിനം പ്രഖ്യാപിക്കപ്പെട്ടത്. സ്ത്രീകളും കാപ്പിയും എന്നതാണ് ഈ വർഷത്തെ  പ്രധാന വിഷയം. കര്‍ഷകരും സംരംഭകരും തൊഴിലന്വേഷകരും വീട്ടമ്മമാരായ  സ്ത്രീകളെയും കാപ്പിയുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെ കൂടുതല്‍ അടുപ്പിക്കുക എന്നതാണ് വിഷയത്തിലൂടെ ലക്ഷ്യമിടുന്നതു. ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ പലതരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍ 1983 ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ആഗോളതലത്തില്‍ ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിച്ചുവരികയാണ്. ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണ് കാപ്പിദിനം ആഘോഷിക്കപ്പെടുന്നത്. 2015 മുതല്‍ ഏകീകൃത സ്വഭാവത്തോട് കൂടി ദിനാചരണ പരിപാടികള്‍ നടക്കുന്നു.കേരളത്തില്‍  ഈ വര്‍ഷം വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വച്ചാണ് കാപ്പിദിന പരിപാടികള്‍ നടക്കുന്നത്. 
English Summary: international coffee day (1)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds