അമ്പലവയലില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി

Thursday, 12 July 2018 10:10 AM By KJ KERALA STAFF
ചക്ക കേരളത്തിന്റെഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചു. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം, ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ഗോത്രസംഗമം, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്കായുള്ള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവല്‍ക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവയാണ് 15 വരെ നടക്കുന്ന ചക്ക മഹോത്സവത്തിലുള്ളത്. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ,ശാസ്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ചക്ക വരവോടെ പരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. 
 
കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേരള സര്‍വകലാശാലയുടെയും ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തില്‍ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ചര്‍ച്ച നടത്തി. മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. നിരവധി ചക്ക ഉല്‍പന്നങ്ങളും ഉല്‍പാദകരുമാണ് ഇവിടെ എത്തിയത്. ചക്ക കൊണ്ടുള്ള വിഭവ മത്സരങ്ങളും ചക്കയുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രദര്‍ശനവും നടത്തി. സ്ത്രീകള്‍ക്കു മാത്രമായി മൂല്യവര്‍ദ്ധിത ഉല്‍പന്ന പരിശീലന ക്ലാസും സംഘടിപ്പിച്ചു.
 
ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ടി.എല്‍.സാബു ചക്ക മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്കയുടെ ഉല്‍പാദനവും ഉപഭോഗവും വര്‍ദ്ധിച്ചതായി  മുഖ്യ പ്രഭാഷണം നടത്തിയ കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ: ജിജു പി. അലക്‌സ് പറഞ്ഞു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ: ഇന്ദിരാദേവി, അമ്പലവയല്‍ ആര്‍.എ ആര്‍.എസ്. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, വി.എഫ്.പി.സി.കെ. സി.ഇ.ഒ. ഷാജി ജോണ്‍, ദേശീയ ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധി ശങ്കര്‍ ഡാന്‍ഡിന്‍, ചെറുവയല്‍ രാമന്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 
 
 
 

CommentsMore from Krishi Jagran

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.

September 24, 2018

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍പ്പൂരമാവുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു.

September 24, 2018

ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക്

 ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക് ദുബായ് സിലിക്കൺ ഒയാസിസിൽ സന്ദർശകർക്കായി പുതിയ പാർക്ക് തുറന്നു

September 24, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.