1. News

കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ഡിജിറ്റൽ വിഭജനം കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംസ്ഥാന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി ശിൽപ വി കുമാർ, ഐഎഫ്എസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (ഐസിഎആർ-സിടിസിആർഐ) അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. അവർ.

Meera Sandeep
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട  സ്ത്രീകളുടെ ഡിജിറ്റൽ വിഭജനം കുറയ്ക്കേണ്ടത്  അത്യന്താപേക്ഷിതമാണെന്ന്  സംസ്ഥാന  ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി ശിൽപ വി കുമാർ, ഐഎഫ്എസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (ഐസിഎആർ-സിടിസിആർഐ)   അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

ലിംഗപരമായ പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യയ്ക്ക് അതീവ  പ്രാധാന്യം ഉണ്ടെന്ന്  ചടങ്ങിൽ ആധ്യക്ഷം വഹിച്ച  സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ

മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സ്ഥാപനത്തിലെ വനിതകളെചടങ്ങിൽ   ആദരിക്കുകയും, ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

വനിതാക്ഷേമ- പരാതി പരിഹാര സമിതി ചെയർപേഴ്‌സൺ   കൂടിയായ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.എസ്.വീണ, സ്വാഗതവും, ശാസ്ത്രജ്ഞ ഡോ. വിശാലാക്ഷി ചന്ദ്ര നന്ദിയും പറഞ്ഞു.

English Summary: Intl Women's Day was celebrated at the Central Potato Crop Research Institute

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds