1. News

തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം ഉണ്ടോ

_Prevention of Cruelty to Animals Act 1960, 2001_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിനോ, മുൻസിപ്പാലിറ്റിക്കോ ഇല്ലാത്തതാകുന്നു.

Arun T
തെരുവ് നായ
തെരുവ് നായ

തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

പഞ്ചായത്ത് രാജ് ആക്ട് _Section 166, Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules Section 6, 7_ പ്രകാരവും പഞ്ചായത്ത് ഉടനടി നടപടി എടുക്കേണ്ടതാണ്.

_Prevention of Cruelty to Animals Act 1960, 2001_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിനോ, മുൻസിപ്പാലിറ്റിക്കോ ഇല്ലാത്തതാകുന്നു.

പരാതി കൊടുത്തിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?

ക്രിമിനൽ നടപടി ചട്ടം _133 (1)(f)_ പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാവുന്നതാണ്.കളക്ടർ ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കലക്ടർക്കുള്ളതാണ്.

എന്താണ് ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി?

Supreme Court ഓഫ് India WPC (C) 599/2015, എന്ന കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/ പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്തൊക്കെ നടപടികളാണ് എടുക്കേണ്ടത്?

തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ Sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നത് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ മറുപടി ലഭിക്കും.

തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?

വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കുക. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെടുക

Justice Siri Jagan Committee, UPAD Office Building, 1st Floor, Neat Specialist Hospital, North Paramara Road, Kochi 17

കമ്മിറ്റി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സിറ്റിങ് മാസംതോറും നടത്താറുണ്ട്.

English Summary: is there any compensation for people who got bitten by stray dog

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds