MFOI 2024 Road Show
  1. News

പ്ലാവിനെ ദേശീയ ഫല വൃക്ഷമായി പ്രഖ്യാപിക്കണം. -ജോർജ്ജ് കുളങ്ങര

ഇന്ത്യയിലെ 90%സംസ്ഥാനങ്ങളിലും പ്ലാവ് വളരും. സർക്കാരുകളും സന്നദ്ധ സംഘടനകളും പ്ലാവ് കൃഷിയെപ്രോത്സാഹിപ്പിക്കണം. കുട്ടികളെയും യുവജനങ്ങളെയും ജങ്ക് ഫുഡിൽ നിന്നും മോചിപ്പിക്കണം. ദിവസത്തിൽ ഒരു നേരം ചക്ക ആഹാരം കഴിക്കാൻ ഇന്ത്യൻ സമൂഹം തയ്യാറാകണം. പ്ലാവിനെ ദേശീയ ഫലവൃക്ഷമായി അംഗീകരിച്ചാൽ പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കും. അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാം. അതിനാൽ കേന്ദ്ര സർക്കാർ പ്ലാവിനെ ദേശീയ ഫലവൃക്ഷമായി പ്രഖ്യാപിപ്പിക്കാൻ തയ്യാറാകണം. jackfruit tree grows in 90% of the states in India. Governments and voluntary organizations should encourage jackfruit tree cultivation. Children and young people should be freed from junk food. The Indian community should be prepared to eat jack fruit food once a day. If jack fruit tree is recognized as a national fruit tree, people will understand the importance of jack fruit tree and Jack fruit. Through it, a healthy generation can be nurtured. Therefore, the Central Government should be prepared to declare jack fruit tree as the National Fruit Tree.

K B Bainda
George Kulangara.
George Kulangara.


തെങ്ങിനെപ്പോലെയും മാവിനെപ്പോലെയും പ്രാധാന്യമുള്ള ഫലവൃക്ഷമാണ് പ്ലാവ്. തെങ്ങിൽ നിന്ന് ലഭിക്കുന്ന കരിക്കും തേങ്ങയും മാവിൽ നിന്ന് പറിക്കുന്ന മാങ്ങയും മാമ്പഴവും സപ്പ്ളിമെന്ററി ഫുഡ് ആകുമ്പോൾ പ്ലാവിൽ നിന്ന് ലഭിക്കുന്ന ചക്കയും ചക്കപ്പഴവും ഒരു സമ്പൂർണ്ണ ആഹാരമാണ്. അരിക്കും ഗോതമ്പിനും കപ്പയ്ക്കും ഒപ്പം നിൽക്കുന്ന പൂർണ്ണ ആഹാരമാണ് ചക്ക ഉത്പന്നങ്ങൾ. അരിയിൽ നിന്നും ഗോതമ്പിൽ നിന്നും സ്റ്റാർച്ച് ലഭിക്കുമ്പോൾ ചക്കയിൽ നിന്നും സ്റ്റാർച്ചും വൈറ്റമിൻസും ഫൈബറും രോഗ പ്രതിരോധ ശേഷിക്കുള്ള ഘടകങ്ങളും ലഭിക്കുന്നു. അരിയാഹാരം പ്രമേഹത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ചക്ക ആഹാരം പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ചക്കകുരുവിന്റെ പുറത്തുള്ള ബ്രൗൺ പാടയിൽ നിന്നാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള മരുന്ന് നിർമ്മിക്കുന്നത്.

നെല്ലും ഗോതമ്പും മാവും കൃഷി ചെയ്യുമ്പോൾ നല്ല പരിചരണം ആവശ്യമാണ്. എന്നാൽ ഒരിക്കൽ പ്ലാവ് നട്ടു ചുവടു പിടിച്ചാൽ അത് തനിയെ വളർന്നു കൊള്ളും . നാടൻ പ്ലാവിനൊപ്പം നിരവധി ബഡ് ഇനങ്ങളും ഉണ്ട്. ട്രോപ്പിക്കൽ കാലാവസ്ഥയുള്ള രാജ്യങ്ങളിലെല്ലാം വിവിധയിനം പ്ലാവുകൾ ഉണ്ട്. മലേഷ്യ, സിങ്കപ്പൂർ , തായ്ലൻഡ് വിയറ്റ്നാം ഇൻഡോനേഷ്യ, മെക്സിക്കോ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്ലാവ് ഉണ്ട്. അവിടെയെല്ലാം വിവിധയിനം ചക്ക ഉത്പന്നങ്ങൾ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നുണ്ട്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ത്യയിൽ അനുദിനം കൂടിവരുന്നു. രോഗികളുടെ എണ്ണം കൂടുന്നതിന് അരിയാഹാരത്തിനും ഗോതമ്പാഹാരത്തിനും വലിയ പങ്കുണ്ട്. എന്നാൽ ചക്ക ആഹാരത്തിനു പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ കഴിയുന്ന കാര്യം ഇന്ത്യൻ ജനത ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു കാലത്തു സർക്കാർ അക്കേഷ്യ മരങ്ങൾ നട്ടു വളർത്തിയ സ്ഥാനത്തു പ്ലാവ് നട്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. വളർച്ചയെത്തിയ പ്ലാവ് ഭൂമിക്കൊരു കുടയാണ്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നു. കോടിക്കണക്കിനുള്ള പ്ലാവിന്റെ ഇലകളിൽ നിന്നും ലക്ഷക്കണക്കിന് ടൺ ഓക്സിജൻ പുറത്തുവിട്ടു വായുവിനെ ശുദ്ധീകരിക്കുന്നു. പ്ലാവിൽ നിന്നും സമ്പൂർണ്ണ ഭക്ഷ്യ ആഹാരം ലഭിക്കുന്നു. ബഡ് പ്ലാവുകളിൽ നിന്നും കുട്ടികൾക്കും സ്ത്രീകൾക്കും ചക്ക പറിക്കുവാൻ കഴിയും. വർഷത്തിൽ രണ്ടു തവണ കായ്ക്കുന്ന പ്ലാവുകളും ഉണ്ട്. മൂന്ന് സെന്റുകാരന്റെ വീട്ടുമുറ്റത്തെ മൂലയിൽ ഒരു ബഡ് പ്ളാവെങ്കിലും നടാൻ കഴിയണം. ചുരുക്കത്തിൽ ഇന്ത്യൻ ഗ്രാമീണ ജനതയുടെ ഭക്ഷ്യ സുരക്ഷയിൽ വലിയ പങ്കു ചക്കയ്ക്ക് നിർവ്വഹിക്കാൻ കഴിയും.

PJ Joseph Planting jack fruit tree
PJ Joseph MLA inaugurates the program of planting one crore plavin saplings in 5 years. Near George Kulangara


ഇന്ത്യയിലെ 90%സംസ്ഥാനങ്ങളിലും പ്ലാവ് വളരും. സർക്കാരുകളും സന്നദ്ധ സംഘടനകളും പ്ലാവ് കൃഷിയെപ്രോത്സാഹിപ്പിക്കണം. കുട്ടികളെയും യുവജനങ്ങളെയും ജങ്ക് ഫുഡിൽ നിന്നും മോചിപ്പിക്കണം. ദിവസത്തിൽ ഒരു നേരം ചക്ക ആഹാരം കഴിക്കാൻ ഇന്ത്യൻ സമൂഹം തയ്യാറാകണം. പ്ലാവിനെ ദേശീയ ഫലവൃക്ഷമായി അംഗീകരിച്ചാൽ പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കും. അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാം. അതിനാൽ കേന്ദ്ര സർക്കാർ പ്ലാവിനെ ദേശീയ ഫലവൃക്ഷമായി പ്രഖ്യാപിപ്പിക്കാൻ തയ്യാറാകണം.
jackfruit tree grows in 90% of the states in India. Governments and voluntary organizations should encourage jackfruit tree cultivation. Children and young people should be freed from junk food. The Indian community should be prepared to eat jack fruit food once a day. If jack fruit tree is recognized as a national fruit tree, people will understand the importance of jack fruit tree and Jack fruit. Through it, a healthy generation can be nurtured. Therefore, the Central Government should be prepared to declare jack fruit tree as the National Fruit Tree.

അതോടൊപ്പം സംസ്ഥാന കൃഷി വകുപ്പ് പഞ്ചായത്തുകൾ വഴിയും സർവീസ് സഹകരണ ബാങ്കുകൾ വഴിയും കൃഷിഭവൻ വഴിയും ആയുർ ജാക്ക് ബഡ് ഇനങ്ങൾ ഉൾപ്പെടെ നാടൻ പ്ലാവിൻ തൈകളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാകണം. മേൽ നടപടികൾ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കു നയിക്കും. മൺ മറഞ്ഞു പോയ കേരളം തനിമയുള്ള ഭക്ഷ്യ സംസ്കാരത്തിന് നിമിത്തമാകുകയും ചെയ്യും. അതോടൊപ്പം കേന്ദ്ര സർക്കാർ പ്ലാവിനെ ദേശീയ ഫലവൃക്ഷമായി പ്രഖ്യാപിക്കുകയും വേണം.

ജോർജ്ജ് കുളങ്ങര
ചെയർമാൻ ഗ്രീൻ വേൾഡ് ഫൌണ്ടേഷൻ
പ്രസിഡണ്ട് വേൾഡ് മലയാളി കേരളം കൗൺസിൽ
മൊബൈൽ 9961400966 , 9447182266
ഇമെയിൽ: georgekulangara@gmail.com

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പറഞ്ഞാലും കേട്ടാലും തീരില്ല, തോമസ് ചേട്ടന്റെ ചക്ക പുരാണം.

#Jackfruit#Plant#National Fruit#Agriculture#FTB

English Summary: Jack fruit tree should be declared a national fruit tree. -George Kulangara

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds