1. News

ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നു;ജപ്പാനിൽ  ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കള്‍ അരിഞ്ഞ് വീഴ്ത്തി

ലോകത്താകെയുള്ള സഞ്ചാരികളുടെ മനം മയക്കുന്നവയാണ് ജപ്പാനിലെ ട്യൂലിപ് പൂപ്പാടങ്ങൾ.നോക്കെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ട്യൂലിപ് പൂക്കൾ പല നാടുകളിലെ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് ജപ്പാൻ. ഇത്തവണ കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലും ലോക്ക് ഡൗണിനെ തുടര്‍ന്നും ഇങ്ങോട്ടേയ്ക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് സാധിക്കുന്നില്ല.

Asha Sadasiv
f
 ലോകത്താകെയുള്ള സഞ്ചാരികളുടെ മനം മയക്കുന്നവയാണ്  ജപ്പാനിലെ ട്യൂലിപ് പൂപ്പാടങ്ങൾ.നോക്കെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ട്യൂലിപ് പൂക്കൾ പല നാടുകളിലെ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് ജപ്പാൻ. ഇത്തവണ കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലും ലോക്ക്ഡൗണിനെ തുടര്‍ന്നും ഇങ്ങോട്ടേയ്ക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് സാധിക്കുന്നില്ല.
 
 
 
xz

പുഷപാരാധകരുടെ ഹൃദയം നുറുങ്ങുന്ന തീരുമാനം

ലോക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നത് മാനിച്ച്‌ ജപ്പാനിലെ ട്യൂലിപ് പൂപ്പാടം ഇപ്പോള്‍ അരിഞ്ഞ് വീഴ്ത്തുകയാണ്.വിടര്‍ന്നു നില്‍ക്കുന്ന ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കളെയാണ് അരിഞ്ഞ് വീഴ്ത്താന്‍ തീരുമാനം എടുത്തത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ കര്‍ഷകര്‍ അത് നടത്തുകയും ചെയ്തു.ടോക്യോയിലെ സകുര സിറ്റിയിലെ പൂപ്പാടത്തിലാണ് ഇക്കാര്യം അരങ്ങേറിയത്. എല്ലാ വര്‍ഷവും ഇവിടെവെച്ച്‌ നടത്താറുള്ള ട്യൂലിപ് ഫെസ്റ്റിവലും വൈറസ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കി. ഇന്ത്യയിലെന്നപോലെ ജപ്പാനിലും കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.
English Summary: Japan cuts down-1lakh tulips-to-discourage visitors-amid-covid-19 crisis

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds