1. News

ജീവനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

വിഷലിപ്തമായ പച്ചക്കറികള്‍ ആരോഗ്യവും മണ്ണും നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കര്‍ഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്ത 'ജീവനി പദ്ധതിയുടെ ഉദ്ഘാടനം വൈഗ വേദിയില്‍ മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിച്ചു.

Asha Sadasiv
jeevani

വിഷലിപ്തമായ പച്ചക്കറികള്‍ ആരോഗ്യവും മണ്ണും നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കര്‍ഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്ത 'ജീവനി പദ്ധതിയുടെ ഉദ്ഘാടനം വൈഗ വേദിയില്‍ മുഖ്യമന്ത്രി പിണറായിവിജയൻനിർവഹിച്ചു . ജനുവരി ഒന്ന് മുതല്‍ രണ്ടായിരത്തി ഇരുപത്തിയൊന്ന് ഏപ്രില്‍ വിഷു വരെ നീണ്ട് നില്‍ക്കുന്ന 470 ദിവസത്തെ സമഗ്ര പദ്ധതിയാണിത്.

കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനോട് വിട പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട ഒരു ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാന താവളവും ഉള്ളതിനാൽ പുഷ്പങ്ങൾ ഉൾപ്പടെയുള്ളവ കയറ്റുമതി ചെയ്യാനാകും .പച്ചക്കറി സ്വയം പര്യാപ്തതയല്ല ,മറിച്ച് മറ്റ് രാജ്യങ്ങളിലേക്കും നമുക്ക് കയറ്റുമതി ചെയ്യാനാകും. കാർഷിക രംഗത്തെ ഒരു കുതിച്ചു ചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യം സംരക്ഷിക്കപ്പെട്ടാൽ മറ്റ് കാര്യങ്ങൾ പിന്നാലെ വരും.. കാർഷിക മേഖലയിലെ യാഥാസ്ഥിതിക രീതി മാറേണ്ടതുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനി പദ്ധതിയുടെ ലോഗോയുടെ പ്രകാശനവും പോഷക പ്ലേറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പ്രമേയവുമായി കൃഷി-ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് ജീവനി പച്ചക്കറി വ്യപന പദ്ധതി നടപ്പിലാക്കുന്നത് .ജീവനി ലഘുലേഖയുടെ പ്രകാശന കർമ്മവും എസ്.എ.പി.സി തയ്യാറാക്കിയ കാർഷിക സംരംഭകരുടെ ഡയറക്ടടറിയുടെ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. കാർഷിക ഉപപദ്ധതിയുടെ ഉദ്ഘാടനം ഗവ: ചീഫ് വിപ്പ് കെ.രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഇതോടനുബന്ധിച്ചു 21 പദ്ധതി ഘടകങ്ങളാണ് കൃഷി വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത് . ഭൗമ സൂചികാ പദവി ലഭിച്ച ചെടികളുടെ വിത്തുൾപ്പെടെ 100 പരമ്പരാഗത പച്ചക്കറി ഇനങ്ങൾ പ്രചരിപ്പിക്കുക, എല്ലാ വീട്ടിലും കറിവേപ്പില, പപ്പായ, മുരിങ്ങ, ചീര, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, 2500 സ്കൂളുകളിലും പൊതു /സ്വകാര്യ സ്‌ഥാപനങ്ങളിലും പച്ചക്കറിത്തോട്ടം, 1200 പച്ചക്കറി ക്ലസ്റ്ററുകളുടെ രൂപീകരണം, 2000 മഴ മറ യൂണിറ്റുകൾ, 10,000 സൂക്ഷ്മ ജലസേചന യൂണിറ്റുകൾ എന്നിവ ജീവനിയുടെ ലക്ഷ്യങ്ങളാണ്....ആദിവാസി മേഖലയിൽ പരമ്പരാഗത ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനും ബ്ലോക്ക് തലത്തിൽ ക്രോപ് കലണ്ടർ തയാറാക്കാനും ഉൽപന്ന കമ്പനികൾ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.25 അഗ്രി സ്റ്റാർട്ടപ്പുകളും 200 ഫാം ഫീൽഡ് സ്‌കൂളുകളും 400 ബയോ ഫാർമസികളും 50 മൂല്യവർധിത യൂണിറ്റുകളും നാടൻ ചന്തകളും ജീവനി വിഭാവനം ചെയ്യുന്നുണ്ട്.

ജീവനി പച്ചക്കറി ഗ്രാമം

പച്ചക്കറി കൃഷിയുടെ വ്യാപനം ലക്ഷ്യം വെച്ച് 50, 500, 10 ഹെക്ടറില്‍ കൂടുതല്‍ കൃഷിയുള്ള പഞ്ചായത്ത്, ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷനുകള്‍ക്കായി പ്രത്യേക പദ്ധതി.

ആയിരം ചന്തകളെ ശക്തിപ്പെടുത്തും

ഗ്രാമപഞ്ചായത്തുകള്‍ വഴിജൈവ വിപണി ശക്തിപ്പെടുത്തി ജൈവ കീടനാശിനികളും ജൈവോത്പ്പന്നങ്ങളും
വില്ക്കാന്‍ വിപുലമായ സംവിധാനമൊരുക്കും. വിദ്യാലയങ്ങളിലും പൊതു- സ്വകാര്യ സ്ഥലങ്ങളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി.

കാര്‍ഷിക വിവര സങ്കേതം

കര്‍ഷകര്‍ക്ക് 24 മണിക്കൂറും സംശയ നിവാരണനത്തിനായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. കോള്‍ സെന്ററുമായി
1800 425 1661 എന്ന നമ്പറുമായി ബന്ധപ്പെടാം.

ഹരിത ഗ്രൂപ്പ്

നഗര പ്രദേശങ്ങളിലെ മൂന്ന് മുതല്‍ 5 വരെയുള്ള റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മ ഉണ്ടാക്കിജൈവ പച്ചക്കറി കൃഷിക്കാവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കും.

വിവിധ വകുപ്പുകളുടെ സംയോജനം
സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പു വരുത്തുന്ന ഈ പദ്ധതി ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ടായിരിക്കും സംസ്ഥാനത്തു നടപ്പിലാക്കുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , വിദ്യാഭാസ വകുപ്പ് എന്നിവയും പദ്ധതിയുടെ ഭാഗമാകും.പരമ്പരാഗത നാടന്‍ വിത്തുകള്‍ കര്‍ഷകര്‍ പരസ്പരം കൈമാറി, വിത്ത് കലവറയും കൈമാറ്റ കൂട്ടായ്മയും ഇതിലൂടെ സംഘടിപ്പിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടാം.

English Summary: Jeevani project inaugurated

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds