1. News

ജീവനി - സഞ്ജീവനി കർഷകർക്കൊരു കൈതാങ്ങ് - പൈനാപ്പിൾ ചലഞ്ചുമായി കൃഷി വകുപ്പ്

ജനപ്രിയ പൈനാപ്പിൾ ചലഞ്ച് കൂടുതൽ ജില്ലയിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി - സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു. രണ്ടു ദിവസം കൊണ്ട് പൈനാപ്പിൾ ചലഞ്ചിലൂടെ എറണാകുളം ജില്ലയിൽ 51 sൺ പൈനാപ്പിളാണ് വിറ്റഴിച്ചത്

K B Bainda
qr code pine apple

ജനപ്രിയ പൈനാപ്പിൾ ചലഞ്ച് കൂടുതൽ ജില്ലയിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി - സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു. രണ്ടു ദിവസം കൊണ്ട് പൈനാപ്പിൾ ചലഞ്ചിലൂടെ എറണാകുളം ജില്ലയിൽ 51 sൺ പൈനാപ്പിളാണ് വിറ്റഴിച്ചത് മാത്രമല്ല ഒട്ടനവധി ജില്ലകളിൽ നിന്നും ധാരാളം ഓർഡറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെയും മറ്റു ജില്ലകളിലെയും ഉപഭോക്താക്കൾക്കു പൈനാപ്പിൾ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷിവകപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.

കോവിഡ് ലോക് ഡൗൺ കാലത്തെ നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ് വിതരണം ഒരുക്കിയിട്ടുള്ളത്. ഒരു കിലോഗ്രാം എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയാണ് അവരവരുടെ സ്ഥലത്ത് എത്തിക്കമ്പോൾ നൽകേണ്ട വില.ആൾ കുട്ടം പരമാധി ഒഴി വാക്കുന്നതിനായി ഫ്ലാറ്റുകളുടെയും റസിഡൻ്റ്സ് അസ്സോസിയേഷൻ്റെയും ,സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിതരണം ചെയ്താൽ ആൾക്കൂട്ടം ഒഴിവാക്കി എല്ലാവർക്കും വിതരണം നടത്താനാകും.

കുറഞ്ഞത് 100 കിലോ ഗ്രാം പൈനാപ്പിൾ താഴെ കാണുന്ന QR കോഡിലൂടെയോ ,ലിങ്ക് ലൂടെയോ ഓർഡർ ചെയ്താൽ രണ്ടു ദിവസത്തിനകം നിങ്ങൾ ആവശ്യപ്പെടുന്ന ഒരു സ്പോട്ടിൽ ഇറക്കി തരുന്നതാണ്. ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന നമ്മുടെ കർഷകർക്ക് ഒരു കൈതാങ്ങായി മാറേണ്ടതു് നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആയതിനാൽ ബുദ്ധിമുട്ടുന്ന കർഷകരെ നമുക്ക് സഹായിക്കാം

കൂടുതൽ വിവരങ്ങൾക്ക്

94 97 18 27 92
94 95 92 22 56
98 95 69 16 87
99 95 82 06 86
99 95 36 99 35

English Summary: jeevani-sanjeevani project,pineapple challenge to address the farmers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds