1. News

കനകക്കുന്ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഉദ്യാനം 

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഉദ്യാനമാകുകയാണ് കനകക്കുന്ന് .ഇവിടെയുള്ള സസ്യങ്ങളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി കൈ വിരലിൽ കിട്ടുന്നുവെന്നുള്ളതാണ് പ്രത്യേകത .

KJ Staff
രാജ്യത്തെ ആദ്യത്തെ  ഡിജിറ്റൽ ഉദ്യാനമാകുകയാണ് കനകക്കുന്ന് .ഇവിടെയുള്ള സസ്യങ്ങളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി കൈ വിരലിൽ കിട്ടുന്നുവെന്നുള്ളതാണ് പ്രത്യേകത .മ്യൂസിയം വളപ്പിലും നിയമസഭാവളപ്പിലും മരങ്ങൾക്ക് പേരെഴുതിയ സാധാരണ ലേബൽ മുമ്പേ പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ കനകക്കുന്നിലെ സസ്യവൈവിധ്യത്തെക്കുറിച്ച് മുൻപ്‌ പഠനമുണ്ടായില്ല; ഒരു ചെടിക്കും ലേബൽ വെച്ചതുമില്ല. ഇപ്പോൾ ആ സസ്യങ്ങളുടെ പഠനവും വിവരങ്ങളുടെ ഡിജിറ്റെസേഷനും തയ്യാർ.

 കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ബോട്ടണി വിദ്യാർഥി അഖിലേഷ് എസ്.വി.നായർ,അധ്യാപകൻ ഡോ. എ.ഗംഗപ്രസാദിൻ്റെ  മേൽനോട്ടത്തിലാണ് ഡിജിറ്റലൈസേഷൻ നടത്തിയത് ..ഇവർ 88 ഇനം മരങ്ങളെയും 38 ഇനം പൂച്ചെടികളെയും തിരിച്ചറിഞ്ഞ് വിവരങ്ങൾ കുറിച്ചു. മറുനാടൻ സസ്യങ്ങളാണ് .ഇവിടെ കൂടുതലായതു കൊണ്ട് .രണ്ടുകൊല്ലമായുള്ള ഈ പഠനം എളുപ്പമായിരുന്നില്ല....

ഗൂഗിൾ ബ്ലോഗർ ഉപയോഗിച്ച് വെബ്‌സൈറ്റ് ബ്ലോഗുണ്ടാക്കി  വിവരങ്ങൾ ഡിജിെറ്റെസേഷൻ  ചെയ്യുകയായിരുന്നു.വെബ്‌സൈറ്റിൽ ഓരോ സസ്യത്തിനും കൃത്യമായ യു.ആർ.എൽ. കൊടുത്തു.അതുപയോഗിച്ച് ഓരോ സസ്യത്തിനും അതിന്റേതായ ക്യു ആർ കോഡ് ഉണ്ടാക്കി.ലാമിനേറ്റ് ചെയ്ത ഈ ലേബൽ ഒരോ ഇനം മരത്തിന്റെയും താഴ്ത്തടിയിലും പ്രധാന പൂച്ചെടികളുടെ അടുത്തും ഘടിപ്പിച്ചു.മരത്തിന്മേൽ പ്രത്യേകതരം കട്ടിനൂലുകൊണ്ടു കെട്ടിവെക്കുകയായിരുന്നു. പഠനത്തിൻ്റെ ഭാഗമായി  വിവരങ്ങളടങ്ങിയ ആൻഡ്രോയിഡ് ആപ്ളിക്കേഷനും  സൃഷ്ടിച്ചു.അതിൽ ശാസ്ത്രീയനാമം, പ്രാദേശികനാമം, സസ്യത്തിൻ്റെ ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവയുണ്ട്. ക്യു ആർ കോഡുള്ള ലേബലാണ്. പുതിയ സ്മാർട്ട് ഫോണുകൾക്ക് ഈ കോഡ് സ്‌കാൻ ചെയ്യാനാകും. .അതു താത്പര്യമുള്ള ഉപയോക്താവിനെ വെബ്‌സൈറ്റിലെത്തിക്കും. അതിൽ സസ്യത്തിന്റെ ചിത്രങ്ങൾ കാണാം. സവിശേഷതകളും ഉപയോഗങ്ങളും അതു കാണപ്പെടുന്ന രാജ്യങ്ങളും മറ്റുവിവരങ്ങളും അറിയാം.

സസ്യശാസ്ത്രത്തിൽ താല്പര്യമുള്ളവർക്ക് സൗജന്യമായി ബ്ലോഗർ ഉപയോഗിക്കാം - ‘Tree and Garden Plant Species of Kanakakkunnu Palace, Thiruvananthapuram’; ‘Tree and Garden Plant Species of Kanakakkunnu Palace, Thiruvananthapuram’; വെബ്സൈറ്റ് ലിങ്ക് - https://asvnairflora.blogspot.com. ഓരോ വെബ്‌സൈറ്റ് പേജിന്റെയും ചുവടെ ആൻഡ്രോയിഡ് ആപ്ളിക്കേഷനായുള്ള ഡൗൺലോഡ് ലിങ്ക് നൽകിയിട്ടുണ്ട്. ‘Golden Flora’ എന്ന ആപ്ലിക്കേഷൻ ഉപയോക്താവിന് സൗജന്യമായി. ഡൗൺലോഡ് ചെയ്യാം. 
English Summary: kanakakkunnu nations first digital garden

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds