1. News

കണിവെള്ളരിക്കാലം എങ്കിലും കർഷകർ പ്രതിസന്ധിയിൽ 

ഏപ്രിൽ മാസം വെള്ളരിയുടെയും കണിക്കൊന്നയുടെയും കാലമാണ്. വിപണി അറിഞ്ഞു കൃഷി ചെയ്താൽ മാർക്കറ്റിൽ നല്ല വില കിട്ടും എന്ന് കരുതിയാണ് കൃഷിക്കാർ ഓരോ വിളയും അതാത് സമയത്തു കൃഷി ചെയ്യുന്നത്. ഇടവിളയായും മറ്റും വെള്ളരിയും കുമ്പളവും പടവലവും ചീരയും കൃഷി ചെയ്യുന്ന കരപ്പുറത്തെ കർഷകർ നിരാശയിലാണ്.

KJ Staff
ഏപ്രിൽ മാസം വെള്ളരിയുടെയും കണിക്കൊന്നയുടെയും കാലമാണ്. വിപണി അറിഞ്ഞു കൃഷി ചെയ്താൽ മാർക്കറ്റിൽ നല്ല വില കിട്ടും എന്ന് കരുതിയാണ് കൃഷിക്കാർ ഓരോ വിളയും അതാത് സമയത്തു കൃഷി ചെയ്യുന്നത്. ഇടവിളയായും മറ്റും വെള്ളരിയും കുമ്പളവും പടവലവും ചീരയും കൃഷി ചെയ്യുന്ന കരപ്പുറത്തെ കർഷകർ നിരാശയിലാണ്. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ കൃഷി ചതിച്ചില്ല എന്നാൽ വിപണി കർഷകരോട് കനിഞ്ഞില്ല. നല്ല വിളവ് കിട്ടിയ ഇടവികളായ വെള്ളരി പാവൽ പടവലം കുമ്പളം മുതലായവ റോഡരുകിൽ കൂട്ടിയിട്ടു കിട്ടുന്ന വിലയ്ക്ക് വില്കുകയെ മാർഗമുള്ളൂ എന്നാണ് കർഷകർ പറയുന്നത്. ഏപ്രിൽ മാസത്തിൽ ആവശ്യക്കാരേറും എന്ന കരുതലിൽ ഇടവിളയായി വെള്ളരി ആണ് കരപ്പുറത്തെ കർഷകർ കൃഷി ചെയ്തത്.കേവലം അറുപത്തഞ്ചു ദിവസം കഴിഞ്ഞാലുടൻ വെളളരി വിളവെടുക്കാം എന്നതും ഇടവിളക്കു വെള്ളരി തെരഞ്ഞെടുക്കാൻ കാരണമായി. വിളവെടുപ്പ് മൂന്നു മാസക്കാലം ഉണ്ടാകും. ഓരോ തവണയും വിളവെടുക്കുന്ന വെള്ളരി വിറ്റു പോകുമ്പോൾ തന്നെ അടുത്ത വിളവെടുക്കാൻ പാകമായിക്കഴിയും. വലിയ കൃഷി ചെലവില്ല എന്നതും വെള്ളരി കർഷകരുടെ എണ്ണം കൂട്ടുന്നു. 

padavalam
എന്നാൽ വരവ് വെള്ളരി കുറഞ്ഞ വിലയ്ക്കു കിട്ടും എന്നതാണ് നാടൻ വെള്ളരിയുടെ മാർക്കറ്റ് കുറയാൻ കാരണം. കഞ്ഞിക്കുഴി മാരാരിക്കുളം വടക്കു പള്ളിപ്പുറം  ചേർത്ത ല തെക്ക് എന്നിവിടങ്ങളിലാണ് വെള്ളരി കൂടുതലായി കൃഷി ചെയ്തു കാണുന്നത്. പ്രതിദിനം നൂറു കിലോ വെള്ളരി വരെ വിളവെടുക്കുന്ന കർഷകരും ഇവർക്കിടയിൽ ഉണ്ട്. വെള്ളരിക്കലമായതിനാൽ പട്ടണത്തിൽ നിന്നെന്തുന്ന ജൈവ കച്ചവടക്കാർക്ക് പോലും വെള്ളരിയോട് താല്പര്യം കുറവാണ്. എന്നാൽ പയർ പാവൽ ചീര തുടങ്ങിയ ഇനങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ട്.  സർക്കാർ സംവിധാനങ്ങളായ ഹോർട്ടികോർപ്പും വെള്ളരി മൊത്തമായെടുക്കാൻ രംഗത്തെത്തിയിട്ടില്ല. ക്ഷീര സംഘങ്ങൾ പാൽ സംഭരിക്കും പോലെ പച്ചക്കറി സംഭരിക്കാനുള്ള സംവിധാങ്ങൾ വരണം  എന്നാണ് ഇതിനൊരു പ്രതിവിധിയായി കഞ്ഞിക്കുഴിയിലെ  കർഷകനായ വി പി സുനിൽ പറയുന്നത്. മത്തനും കുമ്പളങ്ങയ്ക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ പ്രാവശ്യം വിഷു ദിവസങ്ങളിൽ എങ്കിലും വെള്ളരിക്ക്  ഡിമാൻഡ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ വെള്ളരിയും മത്തനും കുമ്പളങ്ങയും കൃഷി ചെയ്ത കർഷകരുടെ വിഷമത്തിനു പരിഹാരം കാണുമെന്നും കൃഷി ഭവനുകളിലെ ആഴ്ച ചന്തകൾ കർഷകർ പ്രയോജന പ്പെടുത്തണമെന്നും.ആലപ്പുഴ  പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ പ്രേംകുമാർ പറഞ്ഞു.
English Summary: kanivellari not profitable

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds