1. News

കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ഇന്ന് ആഘോഷിച്ചു

കോട്ടയം: കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ രജത ജൂബിലി ആഘോഷവും വാര്‍ഷിക സമ്മേളനവും ഇന്ന് രാവിലെ 11 മണിക്ക് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ സഹകരണ - സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്‌തു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. പൗരാവകാശരേഖാ പ്രകാശനവും ആശാപ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും മന്ത്രി നിര്‍വഹിച്ചു.

Meera Sandeep

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പഞ്ചായത്ത് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് (16 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിതരണം ചെയ്‌തു.  ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ വിതരണം ചെയ്‌തു. എസ്.എസ്.എല്‍.സി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്‌കൂള്‍, എന്‍.എസ്.എസ്. ബോയ്‌സ് ഹൈസ്‌കൂള്‍, എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സി.എം.എസ്. ഹൈസ്‌കൂള്‍ നെടുങ്ങാടപ്പള്ളി എന്നീ സ്‌കൂളുകള്‍ക്കുള്ള ആദരം പ്രിന്‍സിപ്പല്‍മാര്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയില്‍ നിന്ന് ഏറ്റുവാങ്ങി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ഓക്‌സിലറി ഗ്രൂപ്പ് സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കറുകച്ചാലിന്റെ കാല്‍പന്തുകളിക്കാരി ദിവ്യ വിനോദിന് ആദരം എന്നിവയും ചടങ്ങില്‍ നല്‍കി.

ബന്ധപ്പെട്ട വാർത്തകൾ: 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 14 എസ്.സി വിഭാഗം അയല്‍ക്കൂട്ടങ്ങള്‍, ഒമ്പത് വയോജന അയല്‍ക്കൂട്ടങ്ങള്‍, ഒരു ഭിന്നശേഷി അയല്‍ക്കൂട്ടം ഉള്‍പ്പെടെ 153 അയല്‍ക്കൂട്ടങ്ങളുടെ സംഗമവേദിയായി രജത ജൂബിലി ആഘോഷം മാറി. ചലച്ചിത്ര നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ മുഖ്യപ്രഭാഷണം നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ മേഖലയില്‍ നൂതന കാല്‍വയ്പ്പുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍

കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കില്‍, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ജോസഫ് , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ജയപ്രസാദ്, ഗീതാമണി രാജേന്ദ്രന്‍, ഷീലാ പ്രസാദ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജോളി വാസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

English Summary: Karukachal Grama Panchayat Kudumbashree Rajata Jubilee celebrated today

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds