News

കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറിയും കാര്‍ഷിക വിളകളും വാങ്ങാന്‍ സാധിക്കുന്ന പദ്ധതികളുമായി കാസര്‍കോട് ജില്ല

മൊബൈല്‍ ആപ് സുഭിക്ഷ കെ എസ് ഡി ആപ് ഏഴായിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തു.

ഇടനിലക്കാരില്ലാതെ ഉപഭോക്താവിനും ഉല്‍പാദകനും നേരിട്ട് ബന്ധപ്പെട്ട് ഗുണമേനയുള്ള കാര്‍ഷിക വിളകള്‍ വില്‍പന നടത്തുന്നതിന് വികസിപ്പിച്ച മൊബൈല്‍ ആപ് സുഭിക്ഷ കെ എസ് ഡി ആപ് ഏഴായിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനായ സുഭിക്ഷ കേരളം കോര്‍ കമ്മിറ്റി യോഗത്തില്‍ കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. താത്പര്യമുള്ള പാല്‍ സൊസൈറ്റികള്‍ക്ക് നാമമാത്ര കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വില്‍പന നടത്തുന്നതിനുള്ള പദ്ധതി നാല് സൊസൈറ്റികള്‍ വിജയകരമായി നടപ്പാക്കി. Four societies have successfully implemented a scheme to collect and sell vegetables from nominal farmers to interested dairy societies.

ഗുണമേന്മയുള്ള പച്ചക്കറികള്‍ ഗുണഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് കിട്ടുന്നതിനും കര്‍ഷകര്‍ക്ക് വിപണി ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു സുഭിക്ഷ ആപ്പ് യാഥാര്‍ത്ഥ്യ മാക്കിയത് ജി പി എസ് സംവിധാനം ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറിയും കാര്‍ഷിക വിളകളും വാങ്ങാന്‍ സാധിക്കുന്ന സംവിധാനം. സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ജില്ലയിലെ ബ്ലോക്കുകളില്‍ കാര്‍ഷികോല്പാദക കമ്പനികള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ആദ്യഘട്ടത്തില്‍ പരപ്പ നീലേശ്വരം കാഞ്ഞങ്ങാട് എന്നി വിടങ്ങളിലാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി രൂപീകരിക്കുന്നത്.

ജില്ലാ ഭരണ സംവിധാനം ഒരു കുടക്കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സാധാരണക്കാരന്റെ ജീവസന്ധാരണത്തിനുള്ള എല്ലാ മാര്‍ഗങ്ങളും കാര്‍ഷിക മേഖലയുടെ കണ്ടെത്താന്‍ ഉതകുന്ന വിശാലമായ കാഴ്ചപ്പാടാണ് കൃഷി, മൃഗസംരക്ഷണം, മത്സ്യം, ക്ഷീര വികസനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ഭരണ സംവിധാനം ഒരു കുടക്കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സി പിസി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന്‍ പദ്ധതിയുടെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.പി.സുബ്രഹ്മണ്യനാണ് പദ്ധതിയുടെ കണ്‍വീനര്‍: സൂം ആപ് വഴി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍ കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. സാവിത്രി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജ്യോതികുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ മഹേഷ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പിഎ യു പ്രൊ ജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍ തദ്ദേശഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ നബാര്‍ഡ് എജി എം ജ്യോതിസ് ജഗന്നാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷ കേരളം" കൃഷി അപേക്ഷ വീട്ടിലിരുന്ന് പൂരിപ്പിക്കാം.

#subhikshakeralam #kasargode #farmer #Agriculture #Krishi #subhikshaApp


English Summary: Kasaragod district with schemes for procurement of vegetables and agricultural crops directly from farmers-kjkbboct1920

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine