1. News

കേരള കാർഷിക സർവകലാശാല മരമഞ്ഞളിൻ്റെ വിത്തിനങ്ങൾ മുളപ്പിക്കുന്നതിനായിപുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു

ഔഷധ സസ്യമായ മരമഞ്ഞളിൻ്റെ വിത്തിനങ്ങൾ മുളപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാല പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു. ചെടിയുടെ ഒരു വർഷം പഴക്കമുള്ള പോളിബാഗ് തൈകൾ കൃഷിക്കായി തയ്യാറാക്കിയിട്ടുണ്ട്.

Asha Sadasiv
keralaAgricultureUniversity

ഔഷധ സസ്യമായ മരമഞ്ഞളിൻ്റെ വിത്തിനങ്ങൾ മുളപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാല പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു. ചെടിയുടെ ഒരു വർഷം പഴക്കമുള്ള പോളിബാഗ് തൈകൾ കൃഷിക്കായി തയ്യാറാക്കിയിട്ടുണ്ട്. സംസ്കൃതത്തിൽ ദാരുഹരിദ്ര എന്നും ഹിന്ദിയിൽ ദരുഹാദി എന്നും വിളിക്കപ്പെടുന്ന മരമഞ്ഞൾ. ഒരു വള്ളിച്ചെടിയാണ്. മറ്റ് മരങ്ങളിൽ പിടിച്ച് വളരുന്ന ഒരു ഔഷധ സസ്യമാണിത് .മരമഞ്ഞളിന്റെ വേരും ഇലയും തണ്ടും എല്ലാം ഔഷധ യോഗ്യമാണ്. മികച്ച ആൻറിബയോട്ടിക്, ആന്റിസെപ്റ്റിക് ഗുണങ്ങൾ നിറഞ്ഞതാണ് ഇതിൻ്റെ തണ്ട്.

മര മഞ്ഞൾ, ദക്ഷിണേന്ത്യയിലെ പ്രകൃതിദത്ത നിത്യഹരിത വനങ്ങളിൽകാണപ്പെടുന്നവയാണ് താരതമ്യേന ഉയർന്ന ആർദ്രതയും തണലും ഉള്ള ഉയർന്ന പ്രദേശങ്ങൾ ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. മരമഞ്ഞൾ ഒരു കാട്ടു സസ്യമാണെങ്കിലും ഇതിന്റെ ഔഷധ ഗുണത്തെ മുൻനിർത്തി ഇവ കൃഷിയിടങ്ങളിൽ കൃഷി ചെയ്യ്ത് വരുന്നുണ്ട് .വനത്തിലെ സ്വാഭാവിക ആവാസത്തിൽ ഇവയുടെ വിത്ത് മുളച്ച് പുതിയ തൈകൾ ഉണ്ടാകും എന്നാൽ വനത്തിന് പുറമേയുള്ള കാലാവസ്ഥയിൽ ഇവയുടെ വിത്തുകൾക്ക് മുളയ്ക്കൽ ശേഷി ഇല്ല.

ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മരമഞ്ഞൾ. ഇവയുടെ വേരും ഇലയും ,തണ്ടും എല്ലാം ഔഷധ യോഗ്യമാണ് .വിവിധ ആയുർവേദ, യുനാനി, സിദ്ധ, എന്നിവയുടെ ചികിത്സയ്ക്കുള്ള പരമ്പരാഗത ഔഷധ നിർമ്മാണത്തിനും, പ്രമേഹം, ചർമ്മരോഗങ്ങൾ, മഞ്ഞപ്പിത്തം, മുറിവുകൾ, അൾസർ എന്നിവയുടെ ചികിത്സയ്ക്കും ഇതിന്റെ വേരും തണ്ടും വ്യാപകമായി ഉപയോഗിക്കുന്നു. പാമ്പുകടിയേറ്റ് ചികിത്സിക്കാൻ ഇതിന്റെ തണ്ട് ഉപയോഗിക്കുന്നുണ്ട്.വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്രരോഗത്തിനും ആയൂർവേദത്തിൽ മരമഞ്ഞൾ ഉപയോഗിക്കുന്നുണ്ട്

ഇതിൽ അടങ്ങിയിരിക്കുന്ന ബെർബെറിൻ എന്ന ഘടകമാണ് ഇതിന് ഔ ഷധ ഗുണങ്ങൾ നൽകുന്നത്.ദക്ഷിണേന്ത്യയിലെമര മഞ്ഞൾ ചെടികളുടെ 80 ശതമാനവും ഇല്ലാതായിരിക്കുന്നു.വംശനാശഭീഷണി നേരിടുന്ന ഇവയുടെ ഔഷധവും വാണിജ്യപരവുമായ സാധ്യതകൾ മനസിലാക്കിയ കാർഷിക സർവകലാശാല ഇവയെ സംരക്ഷിക്കുന്നതിനായി ഗവേഷണം ആരംഭിച്ചു.

വിത്തുപാകൽ രീതിയെക്കുറിച്ചും, എയർ ലേയറിംഗ് പോലുള്ള ഇതര പ്രചാരണ രീതികളെക്കുറിച്ചും വിപുലമായ ഗവേഷണങ്ങൾക്ക് ശേഷം,കാർഷിക സർവകലാശാലയിലെ ഗവേഷകർ പൂച്ചെടികളുടെ സമന്വയത്തിനും കൂടുതൽ വിത്തുകൾ ഉത്പാദിപ്പിക്കുന്നതിനും ഹോർമോൺ ചികിത്സ വികസിപ്പിച്ചു. ആയിരക്കണക്കിന് വൃക്ഷ തൈകളാണ് തയാറാക്കിയിട്ടുള്ളത്.ഒരു പോളിബാഗ് തൈക്ക് 500 രൂപയാണ് വില.

English Summary: KAU Invents New Technology to Produce Tree-turmeric Seedlings

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds