<
  1. News

നാടന്‍ വെളുത്തുള്ളിക്കൃഷിയെ വീണ്ടെടുക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല

ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട മലനിരകളില്‍ വളരുന്ന നാടന്‍ വെളുത്തുള്ളിയിനമായ 'മലയ് പൂണ്ട്് ' അതിന്റെ തനതായ സുഗന്ധം, രുചി, ഔഷധഗുണം, സംഭരണ കാലാവധി എന്നിവയ്ക്ക് പ്രശസ്തമാണ്. എന്നാല്‍, തദ്ദേശിയിനമായ ഇവയുടെ കൃഷി കേരളത്തില്‍ കുറഞ്ഞുവരുന്നതായാണ് കേരള കാര്‍ഷികസര്‍വ്വകലാശാല അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. വിളദൈര്‍ഘ്യം കൂടുതലായതിനാല്‍ കര്‍ഷകര്‍ ഹൈബ്രിഡ് ഇനങ്ങളെ ആശ്രയിക്കുന്നതാണ് തിരിച്ചടിയായിരിക്കുന്നത്.

KJ Staff
garlic

ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട മലനിരകളില്‍ വളരുന്ന നാടന്‍ വെളുത്തുള്ളിയിനമായ 'മലയ് പൂണ്ട് ' അതിന്റെ തനതായ സുഗന്ധം, രുചി, ഔഷധഗുണം, സംഭരണ കാലാവധി എന്നിവയ്ക്ക് പ്രശസ്തമാണ്. എന്നാല്‍, തദ്ദേശിയിനമായ ഇവയുടെ കൃഷി കേരളത്തില്‍ കുറഞ്ഞുവരുന്നതായാണ് കേരള കാര്‍ഷികസര്‍വ്വകലാശാല അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. വിളദൈര്‍ഘ്യം കൂടുതലായതിനാല്‍ കര്‍ഷകര്‍ ഹൈബ്രിഡ് ഇനങ്ങളെ ആശ്രയിക്കുന്നതാണ് തിരിച്ചടിയായിരിക്കുന്നത്. ഈ മേഖലയിലെ ആദിവാസി കര്‍ഷകരാണ് പ്രധാനമായും മലയ് പൂണ്ട് കൃഷിചെയ്യുന്നത്.

കാന്തള്ളൂര്‍ വെളുത്തുള്ളി എന്നറിയപ്പെടുന്ന മലയ് പൂണ്ട് കൃഷിയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് കാര്‍ഷിക സര്‍വ്വകലാശാല പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ സവിശേഷമായ സ്വഭാവസവിശേഷതകളുള്ള, വെളുത്തുള്ളിയുടെ മെച്ചപ്പെട്ട, സുസ്ഥിര ഉല്പാദനത്തിനുള്ള മികച്ച കൃഷി സമ്പ്രദായത്തെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പരമ്പരാഗത ഇനങ്ങളുടെ ഉല്‍പാദനക്ഷമത മെച്ചപ്പെട്ട ഇനങ്ങളുടെ ഉല്‍പാദനക്ഷമതയോട് കിടപിടിക്കുന്നതാണ്. എന്നാല്‍, പരമ്പരാഗത ഇനങ്ങള്‍ക്ക് വിള ദൈര്‍ഘ്യം കൂടുതലാണ്.

hill garlic

ഈ മേഖലയില്‍ നല്ല കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിത പ്രയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യംകൂടി സര്‍വ്വകലാശാല മുന്നോട്ടുവെയ്ക്കുന്നവെന്ന് വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്ര ബാബു പറഞ്ഞു. കാന്തള്ളൂര്‍ വെളുത്തുള്ളിക്ക് ഭൂമിശാസ്ത്രപരമായ സൂചന (ജി.ഐ) പദവി ലഭിക്കുന്നതിന് കൃഷിവകുപ്പു മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കൃഷി വകുപ്പിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന ഈ പഠനം കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. കാലാവസ്ഥ 30 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞത് 14 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള ഈ മേഖലയിലാണ് കേരളത്തില്‍ വെളുത്തുള്ളി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. 90- 120 ദിവസത്തിനിടയില്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഹ്രസ്വകാല ഇനങ്ങള്‍ക്കാണ് ഗോത്രവര്‍ഗ്ഗക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മലയ് പൂന്ത് 180 ദിവസമെടുക്കും.

വെളുത്തുള്ളിയുടെ വലുപ്പക്കുറവ്, ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള അജ്ഞത, കാട്ടുമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവയാണ് വെളുത്തുള്ളിയുടെ ഉത്പാദനം കുറയാനുള്ള കാരണങ്ങളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങളിലൂടെ വിളദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

അവലംബം: ദി ഹിന്ദു

English Summary: KAU to rejuvenate hill garlic cultivation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds