1. News

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിൻ്റെ മൈക്രോസൈറ്റ് തുറന്നു

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി.നീളക്കൂറിഞ്ഞി പന്ത്രെണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൻ്റെ പല ഭാഗങ്ങളിലും പൂവിട്ടു തുടങ്ങി.

KJ Staff

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി.നീളക്കൂറിഞ്ഞി മൂന്നാറിൻ്റെ പല ഭാഗങ്ങളിലും പൂവിട്ടു തുടങ്ങി. നീലക്കുറിഞ്ഞി സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന വെബ് സൈറ്റ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിൻ്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും. നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്‌സ് ആപ്പിലൂടെയടക്കം കൈമാറാനാവും. 1982, 1994, 2006 എന്നീ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തപ്പോഴുള്ള ചിത്രങ്ങള്‍ സൈറ്റിലുണ്ട്.



English Summary: Kerala Tourism has set up microsite about Neelakurinji

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds