കിളിമാനൂര്‍ ശുദ്ധജല പദ്ധതിക്ക്  തുടക്കം  

Monday, 18 December 2017 08:33 AM By KJ KERALA STAFF
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരുറവയായി, ഇരട്ടച്ചിറയില്‍ നിര്‍മിച്ച ശുദ്ധജലവിതരണ പദ്ധതി ഡിസംബര്‍ 18 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുടിവെള്ള പദ്ധതിക്കായുള്ള പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ  വിരാമമിടുന്നത്.

വാമനപുരം നദി സ്രോതസ്സാക്കി അത്യന്താധുനിക രീതിയിലുള്ള ശാസ്ത്രീയ സംവിധാനങ്ങളിലൂടെ വിവിധ ഘട്ടങ്ങളില്‍ ജലം ശുദ്ധീകരിച്ചാണ് സംസ്ഥാന ജലവിഭവ വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്‌. ഒരു ലക്ഷത്തില്‍പ്പരം ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി, സംസ്ഥാന പ്ലാന്‍ സ്‌കീമില്‍ ലഭിച്ച 31 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കിയിട്ടുള്ളത്‌. വെള്ളം ശേഖരിക്കുന്നിടം മുതല്‍ വിതരണം വരെയുള്ള ഓരോഘട്ടത്തിലും നിരവധിയായ ശുചീകരണ പ്രക്രിയകളിലൂടെയും വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് ഗുണമേന്മ ഉറപ്പുവരുത്തുന്നത്.  ഇതിലേയ്ക്കായി എല്ലാ സജ്ജീകരണങ്ങളുമുള്ള ലബോറട്ടറിയും ശുദ്ധീകരണശാലയില്‍ ഒരുക്കിയിട്ടുണ്ട്.  ഓരോന്നിനും പ്രതേ്യകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ശുദ്ധജലം അല്‍പ്പവും നഷ്ടമാകാതെ വിതരണം നടത്തുന്നതിനായി കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിച്ചിട്ടുണ്ട്. കിളിമാനൂര്‍ പഞ്ചായത്തില്‍ 58 കിലോമീറ്ററും പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ 40 കിലോമീറ്ററും മടവൂര്‍ പഞ്ചായത്തില്‍ 12 കിലോമീറ്ററും നീളത്തില്‍ വിവിധ വ്യാസത്തിലുള്ള വിതരണശൃംഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 കിലോമീറ്റര്‍ നീളത്തില്‍ മടവൂര്‍ പഞ്ചായത്തില്‍ വിതരണസംവിധാനവും ഏര്‍െപ്പടുത്തിയിട്ടുണ്ട്.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.